12 വിദ്യാലയങ്ങളിലെ സീനിയര്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ പാസിംഗ് ഔട്ട് പരേഡ് നടത്തി
1511200
Wednesday, February 5, 2025 2:09 AM IST
കൊടകര: തൃശൂര്‍ റൂറല്‍ ജില്ലയിലെ 12 വിദ്യാലയങ്ങളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് കൊടകര ഗവ. നാഷണല്‍ ബോയ്സ് ഹൈസ്കൂള്‍ സ്റ്റേഡിയത്തില്‍ നടന്നു. റൂറല്‍ എസ്പി ബി. കൃഷ്ണകുമാര്‍ പാസിംഗ്ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ചു. അസി. പോലീസ് സൂപ്രണ്ട് വി.എ. ഉല്ലാസ് കേഡറ്റുകള്‍ക്കു സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. ചാലക്കുടി ഡിവൈഎസ് പി കെ. സുമേഷ്, കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്, പഞ്ചായത്തംഗം സി.ഡി. സിബി, കൊടകര എസ്എച്ച്ഒ പി.കെ. ദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
കൊരട്ടി എല്‍എഫ്സിജിഎച്ച്എസ്എസ്, കൊരട്ടി എംഎഎംഎച്ച്എസ്എസ്, ചാലക്കുടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍, കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് സ്കൂള്‍, ചായ്പന്‍കുഴി സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, മുപ്ലിയം വിമല്‍ജ്യോതി സെന്‍ട്രല്‍ സ്കൂള്‍, ചെമ്പുച്ചിറ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, നന്തിക്കര ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ആളൂര്‍ എസ്എന്‍വി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, കൊടകര ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍, കൊടകര ഗവ. നാഷണല്‍ ബോയ്സ് ഹൈസ്കൂള്‍ എന്നിവിടങ്ങളിലെ സീനിയര്‍ കേഡറ്റുകളാണു പാസിംഗ് ഔട്ട് പരേഡില്‍ പങ്കെടുത്തത്.