തൃശൂർ എംപിക്ക് ഓഫീസായി
1510880
Tuesday, February 4, 2025 1:26 AM IST
സ്വന്തം ലേഖകൻ
ചേറൂർ: തൃശൂരിനെ അങ്ങെടുത്തെങ്കിലും തൃശൂരിലൊരു ഓഫീസെടുക്കാൻ തൃശൂർ ലോക്സഭാ എംപിക്കു കാത്തിരിക്കേണ്ടിവന്നതു നീണ്ട എട്ടു മാസം.
2024 ജൂണിൽ എംപിയായി തെരഞ്ഞെടുക്കപ്പെട്ട സുരേഷ് ഗോപി തൃശൂരിൽ ഓഫീസ് തുറന്നു. കടുത്ത വിമർശനമാണ് ഓഫീസ് തുറക്കാൻ വൈകുന്നതുമായി ബന്ധപ്പെട്ട് എംപിക്കെതിരേ ഉയർന്നിരുന്നത്.
കേന്ദ്രസഹമന്ത്രിപദംകൂടി കിട്ടിയിട്ടും ഓഫീസ് ആരംഭിക്കാത്തതു വലിയ വിമർശനത്തി നിടയാക്കിയിരുന്നു.
ഇന്നലെ രാവിലെ ചേറൂർ റോ ഡിലെ എനാർക്ക് ഗാർഡൻസ് റോഡിലാണ് എംപി ഓഫീസ് പ്രവർത്തനം ആരംഭിച്ചത്.
രാമവർമപുരം പള്ളി വികാരി ഫാ. അജിത് തച്ചോത്ത്, ശ്രീരാമ കൃഷ്ണാശ്രമം മഠാധിപതി സ്വാ മി സദ്ഭവാനന്ദ, തൃശൂർ ചെട്ടിയങ്ങാടി ജുമാമസ്ജിദ് ഇമാം ഇബ്രാഹിം ഫലാഹി, കാണിപ്പയ്യൂർ കൃഷ്ണൻ നന്പൂതിരി, ഡിവിഷൻ കൗണ്‍സിലർ അഡ്വ. വില്ലി, ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ ശ്രീധരൻമാസ്റ്റർ, എസ്എൻഡിപി യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.വി. സദാനന്ദൻ, ബിജെപി സിറ്റി ജില്ലാ അധ്യക്ഷൻ ജസ്റ്റിൻ ജേക്കബ്, മുൻ ജില്ലാ അധ്യക്ഷൻ അഡ്വ. കെ.കെ. അനീഷ് കുമാർ, സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ബി. ഗോപാലകൃഷ്ണൻ എന്നിവർ ചേർന്ന് വിളക്കുകൊളുത്തിയായിരുന്നു ഉദ്ഘാടനം. രഘുനാഥ് സി. മേനോൻ, എംപി ഓഫീസ് ഇൻചാർജ് രാജേഷ് നായർ എന്നിവർ പങ്കെടുത്തു.
പാർലമെന്റ് സമ്മേളനം നടക്കുന്നതിനാൽ സുരേഷ്ഗോപി ഉദ്ഘാടനചടങ്ങിൽ ഓൺലൈനായാണ് പങ്കെടുത്തത്.