കാ​ഞ്ഞാ​ണി: അ​ത്യാ​സ​നനി​ല​യി​ലാ​യ രോ​ഗി​യു​മാ​യി പോ​യ ആം​ബു​ല​ൻ​സി​ന്‍റെ വ​ഴി​മു​ട​ക്കി സ്വ​കാ​ര്യ ബ​സു​ക​ൾ. മ​ന​പ്പൂ​ർ​വം ആം​ബു​ല​ൻ​സി​ന് മാ​ർ​ഗത​ട​സം ഉ​ണ്ടാ​ക്കി എ​ന്നാ​ണ് പ​രാ​തി. ആം​ബു​ല​ൻ​സ് ഡ്രൈ​വ​റു​ടെ പ​രാ​തി​യി​ൽ അ​ന്തി​ക്കാ​ട് പോ​ലീ​സ് കേ​സെ​ടു​ത്തു. തൃ​ശൂ​ർ - വാ​ടാ​ന​പ്പിള്ളി സം​സ്ഥാ​ന പാ​ത​യി​ൽ ഗ​താ​ഗ​ത​കു​രു​ക്ക് രൂ​ക്ഷ​മാ​യ കാ​ഞ്ഞാ​ണി സെ​ന്‍റ​റി​ൽ കഴി ഞ്ഞദിവസം വൈ​കീ​ട്ട് 4.30നാ​ണ് സം​ഭ​വം.

പു​ത്ത​ൻ​പീ​ടി​ക​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ നി​ന്ന് തൃ​ശൂ​രി​ലെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​നു​ള്ള രോ​ഗി​യു​മാ​യി പോ​യ പെ​രി​ങ്ങോ​ട്ടു​ക​ര സ​ർ​വ​തോ​ഭ​ദ്ര​ത്തി​ന്‍റെ ആം​ബു​ല​ൻ​സാ​ണ് സ്വ​കാ​ര്യ ബ​സു​ക​ളു​ടെ ധി​ക്കാ​ര​പ​ര​മാ​യ ന​ട​പ​ടി മൂ​ലം ദു​രി​ത​ത്തി​ലാ​യ​ത്.

ഒ​രു വ​രി​യി​ൽ ബ്ലോ​ക്കി​ൽ പെ​ട്ട് വാ​ഹ​ന​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ലും ആം​ബു​ല​ൻ​സ് പോ​കു​ന്ന ഭാ​ഗം ക്ലി​യ​റാ​യി​രു​ന്നു. സൈ​റ​ൺ മു​ഴ​ക്കി വ​ന്ന ആം​ബു​ല​ൻ​സി​നെ ക​ണ്ടി​ട്ടും ഗൗ​നി​ക്കാ​ത്ത സ്വ​കാ​ര്യ ബ​സുകാ​രുടെ നടപടി ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ മൊ​ബൈ​ൽ കാ​മ​റ​യി​ൽ പ​ക​ർ​ത്തി​യിരുന്നു. ര​ണ്ടു ബ​സു​ക​ൾ ചേ​ർ​ന്ന് റോ​ംഗ് സൈ​ഡി​ൽ ക​യ​റിവ​ന്ന് ആം​ബു​ല​ൻ​സി​ന്‍റെ വ​ഴി ത​ട​ഞ്ഞു. അഞ്ചുമി​നി​റ്റി​ല​ധി​കം രോ​ഗി​യു​മാ​യി ആം​ബു​ല​ൻ​സ് വ​ഴി​യി​ൽ കി​ട​ന്നു.

ആം​ബു​ല​ൻ​സ് ഡ്രൈ​വ​റു​ടെ പ​രാ​തി​യി​ൽ ബ​സു​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് അ​ന്തി​ക്കാ​ട് എ​സ്ഐ കെ. ​അ​ജി​ത്ത് വ്യ​ക്ത​മാ​ക്കി.

ശ്രീ​മു​രു​ക, അ​നു​ശ്രീ, സെ​ന്‍റ് മേ​രീ​സ് എ​ന്നീ ബ​സു​ക​ളാ​ണ് മാ​ർ​ഗത​ട​സം ഉ​ണ്ടാ​ക്കി​യ​ത്. ര​ണ്ടു വ​ർ​ഷം മു​ൻ​പ് സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​ർ മ​ന​ക്കൊ​ടി - ചേ​റ്റു​പു​ഴ​യി​ൽ വ​ച്ച് ആം​ബു​ല​ൻ​സി​നെ വ​ഴിത​ട​ഞ്ഞതുമൂലം ആ​ശു​പ​ത്രി​യി​ൽ യ​ഥാ​സ​മ​യം എ​ത്തി​ക്കാ​നാ​കാ​തെ വീ​ട്ട​മ്മ മ​രി​ച്ച​ത് വി​വാ​ദ​മാ​യി​രു​ന്നു.

സം​ഭ​വം വി​വാ​ദ​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ മൂന്ന് ബ​സു​ക​ൾ​ക്കു​മെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഇ​രി​ങ്ങാ​ല​ക്കു​ട ഡിവൈ​എ​സ്പി അ​റി​യി​ച്ചു.