കോ​ടാ​ലി: കോ​ടാ​ലി സ്വ​ദേ​ശി​യാ​യ യു​വാ​വ് ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച​താ​യി നാ​ട്ടി​ലു​ള്ള ബ​ന്ധു​ക്ക​ള്‍​ക്ക് വി​വ​രം ല​ഭി​ച്ചു. കോ​ടാ​ലി അ​ന്നാം​പാ​ടം ചെ​ത​ല​ന്‍ വീ​ട്ടി​ല്‍ ദേ​വ​സി​ക്കു​ട്ടി​യു​ടെ മ​ക​ന്‍ സ​ണ്ണി​ബാ​ബു(48) ആ​ണ് മ​രി​ച്ച​ത്.

പോ​ള​ണ്ടി​ല്‍ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്യു​ന്ന ഇ​യാ​ള്‍ ഡ്യൂ​ട്ടി​യു​ടെ ഭാ​ഗ​മാ​യി ജ​ര്‍​മ​നി​യി​ലേ​ക്ക് പോ​യ​താ​യി​രു​ന്നു. അ​വി​ടെ വ​ച്ച് ഹൃ​ദ​യാ​ഘാ​തം സം​ഭ​വി​ച്ച​താ​യാ​ണ് വി​വ​രം. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ശ്ര​മം ന​ട​ന്നു​വ​രു​ന്നു. ഭാ​ര്യ: നി​ത. മ​ക്ക​ള്‍: ക്രി​സ്റ്റീ​ന്‍​സ് തെ​രേ​സ്, കെ​വി​ന്‍, ക​രോ​ലി​ന്‍.