പൗലോസ് താക്കോൽക്കാരൻ പുരസ്കാരം അനുഗ്രഹസദന് സമ്മാനിച്ചു
1510715
Monday, February 3, 2025 1:58 AM IST
ചാലക്കുടി: സാമൂഹികപ്രവർത്തകനായിരുന്ന പൗലോസ് താക്കോൽക്കാരന്റെപേരിൽ എർപ്പെടുത്തിയ പുരസ്കാരം കൂടപ്പുഴ അനുഗ്രഹസദന് സമ്മാനിച്ചു. ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണുക്കാടൻ അനുഗ്രഹസദൻ മദർ സുപ്പീരിയർ സിസ്റ്റർ റെജി കുവള്ളരിന് പുരസ്കാരംസമ്മാനിച്ചു.
പൗലോസ് താക്കോൽക്കാരന്റെ 32-ാം ചരമവാർഷിക അനുസ്മരണം സനീഷ്കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനംചെയ്തു. നഗരസഭ ചെയർപേഴ്സൻ ഇൻചാർജ് ആലീസ് ഷിബു അധ്യക്ഷതവഹിച്ചു. ഫൗണ്ടേഷൻ ഭവനപദ്ധതിയിലെ 11-ാമത്തെ വീടിന്റെ താക്കോൽദാനവും 12-ാമത്തെ വീടിന്റെ ധാരണാപത്രവും ചെയർപേഴ്സൻ കൈമാറി. വിദ്യാഭ്യാസ സഹായവിതരണവുംനടത്തി.
നഗരസഭ പ്രതിപക്ഷ നേതാവ് സി.എസ്. സുരേഷ്. അഡ്വ.സി.ടി. സാബു, യു.എസ്. അജയ്കുമാർ, ജെയ്സൻ താക്കോൽക്കാരൻ, അഡ്വ.പി.ഐ. മാത്യു എന്നിവർ പ്രസംഗിച്ചു.