പ്രളയാവസ്ഥകളും അതിജീവനമാർഗങ്ങളും: ശില്പശാല നടത്തി
1510719
Monday, February 3, 2025 1:58 AM IST
കാടുകുറ്റി: മദർ തെരേസ സർവീസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ചാലക്കുടിപ്പുഴയിലെ പ്രളയാവസ്ഥകളും അതിജീവനമാർഗങ്ങളും എന്ന വിഷയത്തെകുറിച്ച് ശില്പശാലനടത്തി.
ശില്പശാല സനീഷ്കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനംചെയ്തു. മദർ തെരേസ സർവീസ് സെന്റർ പ്രസിഡന്റ് പി.എൽ. ജോസ് അധ്യക്ഷതവഹിച്ചു. ചാലക്കുടി പുഴ സംരക്ഷണസമിതി സെക്രട്ടറി എസ്.പി. രവി വിഷയാവതരണംനടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ഫ്രാൻസിസ് മുഖ്യാതിഥിയായി.
വാർഡ് മെമ്പർ വർക്കി തേലേക്കാട്ട് കാടുകുറ്റി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഹാഷിം സാബു, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് ഐ.കണ്ണത്ത് റിട്ട. റേഞ്ച് ഫോറസ്റ്റ് ഓഫീസർ ഇ.എസ്. സദാനന്ദൻ, ജൈവകർഷകൻ പി.എം. ശശിധരൻ, ഔസേപ്പച്ചൻ ചിറമേൽ, ഷാജു വടക്കുമ്പാടൻ ഷിമ്മി ബിജു പ്രസംഗിച്ചു.