നാല് വീടുകളുടെ താക്കോൽ കൈമാറി
1510708
Monday, February 3, 2025 1:58 AM IST
തൃശൂർ: ജ്യോതി എൻജിനീയറിംഗ് കോളജ് എൻഎസ്എസ് യൂണിറ്റും ആക്ട്സ് വടക്കാഞ്ചേരി ബ്രാഞ്ചും സംയുക്തമായി നിർമിച്ച നാലു വീടുകളുടെ താക്കോലുകൾ കൈമാറി. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും കെടിയു എൻഎസ്എസ് സെല്ലിന്റെയും സംയുക്ത പദ്ധതിയുടെ ഭാഗമായാണു വീടുകൾ നിർമിച്ചത്. കെസിഎഫ് ഡയറക്ടർ ജേക്കബ് കുരുവിള ഉദ്ഘാടനം ചെയ്തു.
ജ്യോതി എൻജിനീയറിംഗ് കോളജ് അക്കാദമിക് ഡയറക്ടർ ഫാ. ഡോ. ജോസ് കണ്ണന്പുഴ, പ്രോജക്ട് കോ-ഓർഡിനേറ്റർ ഡോ. എ.പി. സൂസമ്മ, ജ്യോതി എൻജിനീയറിംഗ് കോളജ് എക്സിക്യുട്ടീവ് മാനേജർ ഫാ. തോമസ് കാക്കശേരി, എൻഎസ്എസ് റീജണൽ കോ-ഓർഡിനേറ്റർ വിപിൻ കൃഷ്ണ, വടക്കാഞ്ചേരി ആക്ട്സ് പ്രസിഡന്റ് വി.വി. ഫ്രാൻസിസ്, ട്രഷറർ വി. അനിരുദ്ധൻ, വൈസ് പ്രസിഡന്റുമാരായ പി.എം. അബൂബക്കർ, അബ്ദുൽ ഗഫൂർ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സിബിൻ ജോണി, സെക്രട്ടറി അമൽ എന്നിവർ പ്രസംഗിച്ചു. 450 ചതുരശ്രയടിയിൽ ഏഴുലക്ഷം രൂപവീതം ചെലവിട്ടാണു നാലു വീടുകൾ നിർമിച്ചത്.