അന്നമനട ബാബുരാജിനെ ആദരിച്ചു
1510714
Monday, February 3, 2025 1:58 AM IST
ചാലക്കുടി: സംഗീത അധ്യാപനരംഗത്ത് നാലുപതിറ്റാണ്ട് പിന്നിടുന്ന ഗാനപ്രവീൺ അന്നമനട ബാബുരാജിനെ ആദരിച്ചു. സനീഷ്കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനംചെയ്തു.
ഫാസ് നൃത്തസംഗീത വിദ്യാലയത്തിന്റെ നേതൃത്വത്തിലാണ് ഗുരുദക്ഷിണ ഒരുക്കിയത്. നഗരസഭ ചെയർപേഴ്സൻ ഇൻചാർജ് ആലീസ് ഷിബു അധ്യക്ഷതവഹിച്ചു. സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ ബാബുരാജിനെ ആദരിച്ചു. വൈണികൻ എ. അനന്തപത്മനാഭൻ അനുഗ്രഹപ്രഭാഷണംനടത്തി. അന്നമനട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ദു ജയൻ മംഗളപത്രം സമർപ്പിച്ചു.
നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ എം.എം. അനിൽകുമാർ, നഗരസഭ എൽഡിഎഫ് പാർലമെന്ററിപാർട്ടി ലീഡർ സി.എസ്. സുരേഷ്, സംവിധായകൻ സുന്ദർദാസ് എന്നിവർ പ്രസംഗിച്ചു. ശിഷ്യർ ഒരുക്കിയ ഗാനാർച്ചനയും ഓൾഡ് ഈസ് ഗോൾഡ് ഗാനമേളയും എ. അനന്തപത്മനാഭൻ അവതരിപ്പിച്ച വീണാവാദനവും അരങ്ങേറി.