എടത്തിരുത്തി പഞ്ചായത്ത് വോളിബോൾ ഗ്രാമമാക്കാൻ ലക്ഷ്യം
1510581
Sunday, February 2, 2025 7:57 AM IST
ചെന്ത്രാപ്പിന്നി: ചാമക്കാല ഗവ. മാപ്പിള ഹയർസെക്കന്‍ഡറി സ്കൂളിൽ വിദ്യാർഥികൾക്കായി വോളിബോൾ പരിശീലന ക്യാമ്പ് ആരംഭിച്ചു.
എടത്തിരുത്തി പഞ്ചായത്തിനെ വോളിബോൾ ഗ്രാമമാക്കുക എന്ന പദ്ധതിയുടെ ഭാഗമായി ആരംഭിച്ച വോളിബോൾ പരിശീലന ക്യാമ്പിന്റെ ഉദ്ഘാടനം ഇ.ടി. ടൈസൺ എംഎൽഎ നിർവഹിച്ചു. അടുത്ത അധ്യയനവർഷത്തിൽ സ്കൂൾ ഗ്രൗണ്ട് 1.10 കോടി ചെലവിൽ നവീകരിക്കുമെന്നും ഈ സാഹചര്യത്തിൽ വോളിബോൾ പരിശീലനം മികച്ച അവസരമാണെന്നും എംഎൽഎ പറഞ്ഞു. പിടിഎ പ്രസിഡന്റ് സി.ബി. അബ്ദുൾസമദ് അധ്യക്ഷനായി. മുൻ വോളിബോൾ താരം ഷിഹാബ് കാവുങ്ങൽ മുഖ്യപ്രഭാഷണംനടത്തി. റിട്ട.കായികധ്യാപകൻ പി.സി. രവി പദ്ധതി വിശദീകരണംനടത്തി.
പ്രധാനധ്യാപിക എൻ.എസ്. ഷീബ, പ്രഫ. സരസ്വതി, വാർഡ് മെമ്പർ കെ.എസ്. അനിൽകുമാർ എന്നിവർ പ്രസംഗിച്ചു . ആദ്യകാലത്ത് ചാമക്കാല സ്കൂളിൽനിന്നു ദേശീയ വോളിബോൾ മത്സരത്തിൽ പങ്കെടുത്ത വിൽസൻ ആന്റണി പുലിക്കോട്ടിൽ, ശ്രീധരനുണ്ണിമേനോൻ, വോളിബോൾ കോച്ച് കൂടിയായ അസീസ് പുറക്കുളം എന്നിവരെ ആദരിച്ചു.