പോലീസ് സ്റ്റേഷനു മുന്നിലുള്ള റോഡിലെ വാഹനങ്ങൾ മാറ്റണം: ചാലക്കുടി നഗരസഭ
1511201
Wednesday, February 5, 2025 2:09 AM IST
ചാലക്കുടി: വിവിധ കേസുകളിൽ ഉൾപ്പെട്ട് പോലീസ് സ്റ്റേഷൻ റോഡിൽ ഇട്ടിട്ടുള്ള വാഹനങ്ങൾ ഗതാഗതതടസമുണ്ടാക്കുന്നു. താലൂക്ക് ആശുപത്രിയിൽനിന്നും ആംബുലൻസുകളും സ്കൂൾ വാഹനങ്ങളും ഇതുവഴി കടന്നുപോകാൻ ബുദ്ധിമുട്ടുകയാണ്.
പോലീസ് കസ്റ്റഡിയിൽ എടുക്കുന്ന വാഹനങ്ങളും അപകടത്തിൽപ്പെട്ട വാഹനങ്ങളുമാണ് റോഡിൽ നിരത്തി ഇട്ടിരിക്കുന്നത്. ഒരു വാഹനത്തിനു കടന്നുപോകാനുള്ള വീതിയേ ഈ റോഡിനുള്ളൂ.
വാഹനങ്ങൾ റോഡിൽ നിന്നും മാറ്റാൻ നടപടി ഉണ്ടാകണമെന്ന് എൽഡിഎഫ് ലീഡർ സി.എസ്. സുരേഷ് കൗൺസിൽ യോഗത്തിൽ ആവശ്യപ്പെട്ടു.
അമ്പ് തിരുനാളിനോടനുബന്ധിച്ച് ഗതാഗതത്തിനു തടസമുണ്ടാകുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് ഈ വാഹനങ്ങൾ ഇവിടെനിന്നും അടിയന്തരമായി മാറ്റുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുവാൻ പോലീസിനോട് ആവശ്യപ്പെടുമെന്ന് ചെയർപേഴ്സൺ ആലീസ് ഷിബു അറിയിച്ചു.