വിദ്യാലയങ്ങളിൽ വാർഷികം
1510890
Tuesday, February 4, 2025 1:26 AM IST
കണ്ണാറ ക്ലയർ ജ്യോതി
ഇഎംഎൽപി സ്കൂൾ
കണ്ണാറ: ക്ലയർ ജ്യോതി ഇഎംഎൽപി സ്കൂളിന്റെ 31 മത് വാർഷികാഘോഷം തൃശൂർ വുമൺ എക് സൈസ് ഓഫീസർ കെ.കെ. സതി ഉദ്ഘാടനം ചെയ്തു.
തൃശൂർ അസീസി പ്രൊവിൻസ് അസിസ്റ്റന്റ്് പ്രൊവിൻഷ്യാൽ ആൻഡ് എഡ്യുക്കേഷണൽ കൗൺസിലർ സിസ്റ്റർ ഫിലോ ജീസ്, മുൻ ഹെഡ്മിസ്ട്രസ് സിസ്റ്റർ എംബർട്ട്, കണ്ണാറ സെന്റ്് ജോസഫ് ചർച്ച് വികാരി ഫാ. വർഗീസ് കരിപ്പേരി, സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ നൈസി ചെറിയാൻ, സ്കൂൾ ലോക്കൽ മാനേജർസിസ്റ്റർ പ്രസ്റ്റീ ചാക്കോ, പിടിഎ പ്രസിഡന്റ് ബിനു കല്ലിങ്കൽ, ജെയിംസ് എലവുംതുറുപ്പിൽ, എംപിടിഎ പ്രസിഡന്റ്് ധന്യ ജിബി എന്നിവർ പങ്കെടുത്തു.
സ്കൂൾ കലണ്ടർ പ്രകാശനം വാർഡ് മെമ്പർ സുശീല രാജൻ നിർവഹിച്ചു.
പോന്നോർ ലിറ്റിൽഫ്ലവർ
എൽപി സ്കൂൾ
പോന്നോർ: ലിറ്റിൽഫ്ലവർ എൽപി സ്കൂളിന്റെ 92-ാം വാർഷികവും അധ്യാപക രക്ഷാകർതൃദിനവും ആഘോഷിച്ചു. പ്രസ്തുത യോഗത്തിന്റെ ഉദ്ഘാടനം തോളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീകല കുഞ്ഞുണ്ണി നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ. സിജോ ജോസ് അരിക്കാട്ട് അധ്യക്ഷത വഹിച്ചു.
ഹെഡ്മാസ്റ്റർ പി.ജെ. ഷിന്റോ, പിടിഎ പ്രസിഡന്റ് കെ.വി. ഷിജോ, വാർഡ്മെമ്പർ ഷൈലജ ബാബു, പോന്നോർ പള്ളി ട്രസ്റ്റി ഇ.എം. ബേബി, റിട്ടയേഡ് അധ്യാപകൻ സി.ജെ. ബീനറ്റ്, ഒഎസ്എ പ്രസിഡന്റ് പി.ബി. ബിജിത്ത്, എംപിടിഎ പ്രസിഡന്റ് സുചിത്ര, സ്കൂൾ ലീഡർ കെ.ഡി. അവന്തിക, സ്റ്റാഫ് സെക്രട്ടറി ജോയ്സി ജോർജ്, എം.ജെ. ലിജി എന്നിവർ പ്രസംഗിച്ചു. എൻഡോമെന്റ്് വിതരണത്തിനും സമ്മാനദാനത്തിനും ശേഷം കൊച്ചുകുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.