മെഡിക്കൽ ഓഫീസർ ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു
1511154
Wednesday, February 5, 2025 12:15 AM IST
എരുമപ്പെട്ടി: കടങ്ങോട് ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ബിനോജ് ജോർജ് മാത്യു(42) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച പാലക്കാട് നടന്ന റബ്ഫില മാരത്തോൺ 2025 മത്സരത്തിൽ പങ്കെടുത്തതിന് ശേഷം അനുഭവപ്പെട്ട ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിലായിരുന്നു.
തിങ്കളാഴ്ച വൈകീട്ട് ഉണ്ടായ ഹൃദയാഘാതത്തെ തുടർന്ന് രാത്രി പന്ത്രണ്ടരയോടെ മരിക്കുകയായിരുന്നു. തൃശൂർ അയ്യന്തോൾ ചുങ്കം സ്വദേശിയാണ്. കഴിഞ്ഞ മൂന്നു വർഷമായി കടങ്ങോട് ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ ഓഫീസറായി സേവനം അനുഷ്ഠിക്കുന്നു.
കെജിഎംഒഎ തൃശൂർ ജില്ലാ പ്രസിഡന്റ് കൂടിയാണ്. സംസ്കാരം ഇന്ന് രാവിലെ 11ന് കിഴക്കേകോട്ട മാർത്തോമ്മ സിറിയൻ എബെനെസർ പള്ളിയിൽ. ഭാര്യ: ലീല. മകൾ: ബിനീറ്റ ഗ്രേസ് ബിനോജ്.