പ്രസവാനുകൂല്യം ഒറ്റത്തവണയായി വിതരണം ചെയ്യണം
1510716
Monday, February 3, 2025 1:58 AM IST
കൊപ്രക്കളം: തയ്യൽ ക്ഷേമനിധിയിൽനിന്നുള്ള പ്രസവാനുകൂല്യം ഒറ്റത്തവണയായി വിതരണം ചെയ്യണമെന്ന് ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ ഇരുപത്തഞ്ചാമത് കയ്പമംഗലം ഏരിയ സമ്മേളനം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. സമ്മേളനം ജില്ലാ ജോ.സെക്രട്ടറി അമ്മിണി കുമാരൻ ഉദ്ഘാടനംചെയ്തു.
ഏരിയ പ്രസിഡന്റ് കെ.ആർ. പ്രകാശൻ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം ടി.വി. ഗണേശൻ സംഘടനാറിപ്പോർട്ട് അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി ബിന്ദു ഷാജി റിപ്പോർട്ട് അവതരിപ്പിച്ചു.
സിന്ധു സുനിൽ കണക്കുകൾ അവതരിപ്പിച്ചു. അമൃത മോഹൻലാൽ, ഇ.വി. മോഹനൻ, പി.എസ്. ബേബി, കെ.കെ. ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.