രാജ്യരക്ഷ ഏറ്റെടുക്കാൻ ജനം തയാറാകണം: മേജർ ജനറൽ ഹരി പിള്ള
1511199
Wednesday, February 5, 2025 2:09 AM IST
തൃശൂർ: ആർമി റിക്രൂട്ട്മെന്റ് റാലിക്കു തയാറെടുക്കാൻ യുവാക്കൾ കൂടുതൽ താത്പര്യം കാണിക്കണമെന്നു മേജർ ജനറൽ ഹരി പിള്ള. മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലിയുടെ നാലാംദിനം ഫ്ലാഗ്ഓഫ് ചെയ്തശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സുരക്ഷ നമ്മുടെ രാജ്യത്തിന്റെ പ്രധാന ആവശ്യമാണ്. ആ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ആളുകൾ മുന്നോട്ടുവരണമെന്നും അതു രാഷ്ട്രത്തിന്റെ വളർച്ച ഉറപ്പാക്കുമെന്നും മേജർ ജനറൽ പറഞ്ഞു.
ഓട്ടം, അളവെടുപ്പ്, സിഗ് സാഗ് ബാലൻസിംഗ്, ഒന്‍പതടി കുഴിച്ചാട്ടം, പുൾ അപ് തുടങ്ങിയ കായികക്ഷമത പരിശോധനകളാണു സ്റ്റേഡിയത്തിൽ നടക്കുന്നത്.