പഴയന്നൂർ ജിഎച്ച്എസ്എസിൽ വാർഷികാഘോഷം
1510724
Monday, February 3, 2025 1:58 AM IST
പഴയന്നൂർ: ഗവ. ഹയർസെക്കൻഡറി സ്കൂളിലെ 77-ാം വാർഷികാഘോഷം യു.ആർ. പ്രദീപ് എംഎൽഎ ഉദ്ഘാടനം ചെയ്തു. തൃശൂർ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ്് കമ്മിറ്റി ചെയർമാൻ ദീപ എസ്. നായർ അധ്യക്ഷയായി. വിരമിക്കുന്ന അധ്യാപകരായ എം.എസ്. ബിന്ദു, ശോഭന, മുകുന്ദൻ, ഓഫീസ് അസിസ്റ്റന്റ് ലാൽ മാത്യു എന്നിവർക്ക് യാത്രയയപ്പും നൽകി.
നാടൻപാട്ട് കലാകാരൻ അനൂപ് പുതിയേടത്ത് മുഖ്യാതിഥിയായിരുന്നു. ജനപ്രതിനിധികളായ കെ.എം. അഷറഫ്, കെ.പി. ശ്രീജയൻ, കെ.എം. അസീസ്, പി.ടി.എ. പ്രസിഡന്റ് എ.ബി. ഷാജു, പ്രിൻസിപ്പൽ ൾ ആർ. ഗോപകുമാർ, പ്രധാനാധ്യാപിക കെ.എൻ. ജയന്തി, ജി.മായ, ഡോ. ടി.വി. വത്സൻ, സുരേഷ്, എൻ.എ. സൂരജ്, ഡോ..വി.കെ. വനവാസൻ, കെ.ലത തുടങ്ങിയവർ പ്രസംഗിച്ചു.