തൃശൂർ സേക്രഡ് ഹാർട്ട് കോണ്‍വന്റ് എൽപി സ്കൂൾ വാർഷികം
1511209
Wednesday, February 5, 2025 2:09 AM IST
തൃശൂർ: സേക്രഡ് ഹാർട്ട് കോണ്‍വെന്റ് എൽപി സ്കൂളിന്റെ വാർഷിക ദിനാഘോഷവും പഠനോത്സവവും നടത്തി. കോർപറേഷൻ കൗണ്‍സിലർ റെജി ജോയ് ഉദ്ഘാടനം ചെയ്തു. സേക്രഡ് ഹാർട്ട് മഠം കപ്ലോനും തൃശൂർ അതിരൂപത അസി. ഫിനാൻസ് ഓഫീസറുമായ ഫാ. സാജൻ വടക്കൻ അധ്യക്ഷത വഹിച്ചു.
നിർമല പ്രൊവിൻസ് എജുക്കേഷൻ കൗണ്‍സിലർ സിസ്റ്റർ പ്രസന്ന സിഎംസി അനുഗ്രഹ പ്രഭാഷണം നടത്തി. യു ആർ സി ബ്ലോക്ക് പ്രോജക്ട് കോ-ഓർഡിനേറ്റർ സി.പി.ജെയ്സണ്‍ എൽഎസ്എസ് വിജയികൾക്ക് സമ്മാനം നൽകി.
ബാലസാഹിത്യകാരൻ സി.ആർ. ദാസ് പ്രതിഭകളായ വിദ്യാർഥികളെ ആദരിച്ചു. സെന്റ് തോമസ് കോളജ് അസിസ്റ്റന്റ് പ്രൊഫസർ ഫാ. ഫിനാഷ് കീറ്റിക്ക വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനം നൽകി. പിടിഎ പ്രസിഡന്റ് ജോസി ജോർജ് ആശംസകൾ അർപ്പിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിനി തെരേസ് സ്വാഗതവും എംപി ടി എ പ്രസിഡന്റ് വർഷ രാജ് നന്ദിയും രേഖപ്പെടുത്തി.
കുട്ടികളുടെ വിവിധ കലാപരിപാടികളും പഠന പ്രവർത്തനങ്ങളുടെ ഭാഗമായി ചെയ്തിരുന്ന പഠന തെളിവുകളുടെ പ്രദർശനവും ഉണ്ടായിരുന്നു.