കുളത്തില്‍ മാലിന്യങ്ങള്തള്ളി
1510717
Monday, February 3, 2025 1:58 AM IST
കൊറ്റംകുളം: നിര്‍ദിഷ്ട ദേശീയപാതയ്ക്കായി ഭൂമിയേറ്റെടുത്തസ്ഥലത്തെ കുളത്തില്‍ മാലിന്യങ്ങള്തള്ളുന്നത് പ്രദേശവാസികൾക്ക് ദുരിതമാകുന്നു. പെരിഞ്ഞനം പഞ്ചായത്തിലെ കൊറ്റംകുളം തെക്കുഭാഗത്ത് പുളിഞ്ചോടിനടുത്ത് എല്‍പി സ്കൂള്‍ ഉണ്ടായിരുന്നതിന് അടുത്തുള്ള ദേശീയപാതയ്ക്കായി ഏറ്റെടുത്ത സ്ഥലത്തെ കുളത്തിലാണ് കഴിഞ്ഞ കുറെ നാളുകളായി മാലിന്യങ്ങള്‍ തള്ളിയിരുന്നത്.
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കക്കൂസ് മാലിന്യങ്ങളും ഇവിടെ നിറഞ്ഞുകിടക്കുകയാണ്. ദേശീയപാത നിര്‍മാണപ്രവൃത്തികള്‍ നടക്കുന്ന മേഖലയാണ്. മാത്രമല്ല തൊട്ടടുത്തായി നിര്‍മാണത്തിനാവശ്യമായ പ്ലാന്റും സ്ഥിതി ചെയ്യുന്നുണ്ട്. ദേശീയപാത നിര്‍മിക്കുമ്പോള്‍ ഈ കുളവും നികന്നുപോകും. എന്നാല്‍ ഇതില്കിടക്കുന്ന പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യങ്ങള്‍ നീക്കംചെയ്യണമെന്നുള്ള ആവശ്യവും ഉയരുന്നുണ്ട്. കുളത്തില്തള്ളുന്ന മാലിന്യത്തില്‍നിന്ന് ഉണ്ടാകുന്ന മാരകരോഗാണുക്കള്മൂലം പകര്‍ച്ചവ്യാധിയടക്കമുള്ള സംക്രമികരോഗങ്ങള്‍ പടര്ന്നുപിടിക്കുമെന്നുള്ള ഭീതിയിലാണ് ഇവിടത്തെ പരിസരവാസികള്‍.
നിലവിലെ ദേശീയപാത പോകുന്ന സ്ഥലമായതിനാല്‍ റോഡിലൂടെ പോകുന്നവരാകാം മാലിന്യങ്ങള്‍ ഈ കുളത്തില്‍ കൊണ്ടുതള്ളുന്നതെന്ന് നാട്ടുകാര്‍പറയുന്നു. പെരിഞ്ഞനം പഞ്ചായത്ത് അധികൃതര്‍ ഇടപെട്ട് മാലിന്യങ്ങള്‍ നീക്കം ചെയ്യണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുളത്തിലെ മാലിന്യങ്ങള്‍ നീക്കംചെയ്യണമെന്നും ദേശീയപാത അധികൃതര്‍ എത്രയും പെട്ടെന്ന് കുളം നികത്തണമെന്നും ആവശ്യപ്പെട്ട് സ്ഥലത്ത് പ്രതിഷേധസമരം നടത്തി. ഡിസിസി പ്രസിഡന്റ് സി.സി. ബാബുരാജ് ഉദ്ഘാടനംചെയ്തു. പഞ്ചായത്തംഗം സി.പി. ഉല്ലാസ്, മണ്ഡലം പ്രസിഡന്റ് സുധാകരന് മണപ്പാട്ട്, വി.എം. ദിനേഷ്, കെ.കെ. കുട്ടന്, കെ.എം. ബാബു, രഞ്ജന്‍ വലിയപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.