അമല ദേശീയ പുസ്തകോത്സവം സമാപിച്ചു
1510888
Tuesday, February 4, 2025 1:26 AM IST
തൃശൂർ: അമല മെഡിക്കൽ കോളജിൽ മൂന്നു ദിവസമായി നടത്തിയ ദേശീയ പുസ്തകോത്സവം സമാപിച്ചു. കവി റഫീഖ് അഹമ്മദ് സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. ഡോ. ആന്റണി കള്ളിയത്ത് എഴുതിയ ഡോക്ടർ പേഷ്യന്റ് റിലേഷൻഷിപ്പ് കമ്യൂണിക്കേഷൻ ആൻഡ് എത്തിക്സ് എന്ന പുസ്തകം റഫീഖ് അഹമ്മദ് പ്രകാശനം ചെയ്തു.
അമല ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ, ജോയിന്റ് ഡയറക്ടർ ഫാ. ഡെൽജോ പുത്തൂർ, ചീഫ് ലൈബ്രേറിയൻ ഡോ. എ.ടി. ഫ്രാൻസിസ്, ജോയിന്റ് കണ്‍വീനർ ഗ്ലാഡിസ് ജോർജ്, മെഡിക്കൽ, നഴ്സിംഗ്, പാരാമെഡിക്കൽ, ഡിപ്ലോമ നഴ്സിംഗ് ആയുർവേദ കോഴ്സ് വിദ്യാർഥിപ്രതിനിധികളായ എസ്തേർ നിമ തോമസ്, പി.ടി. ഷാന്റോ, ഇ.എസ്. ശ്രീരേഖ, ആതിര എലിസബത്ത്, എസ്. ഹരിപ്രിയ എന്നിവർ പ്രസംഗിച്ചു. വിവിധ മത്സരങ്ങളിൽ വിജയികളായവർക്കു സമ്മാനങ്ങൾ വിതരണം ചെയ്തു.