മധ്യവയസ്കൻ പുഴയിൽ മുങ്ങിമരിച്ച നിലയിൽ
1510876
Tuesday, February 4, 2025 12:08 AM IST
ഒല്ലൂർ: പുഴമ്പള്ളത്ത് മണലിപ്പുഴയിൽ മധ്യവയസ്കനെ മുങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ഒല്ലൂർ സ്വദേശി തട്ടിൽപെരുക്കൻ വീട്ടിൽ റപ്പായിയുടെ മകൻ ഈനാശു(65) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ടാണ് ഇയാളെ കാണാതായത്. കാൽതെറ്റി പുഴയിൽ വീണതാകും എന്ന് സംശയിക്കുന്നു.
ഒല്ലൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു. ഭാര്യ: പ്രിൻസി . മക്കൾ: സ്റ്റെൻസി റോസ്, റെനി റോസ്. മരുമക്കൾ: സിജോ, റിൻസൻ. സംസ്കാരം നാളെ നാലിന് ഒല്ലൂർ സെന്റ് ആൻ്റണീസ് ഫൊറോന പള്ളിയിൽ.