അനുസ്മരണവും അവാർഡ് ദാനവും
1510711
Monday, February 3, 2025 1:58 AM IST
തൃശൂർ: കളമെഴുത്തു പാട്ടിലെ കുലപതിയും പാറമേക്കാവ് ക്ഷേത്രത്തിലെ കോമരവുമായിരുന്ന മുളങ്കുന്നത്തുകാവ് കല്ലാറ്റ് ബാലകൃഷ്ണക്കുറുപ്പ് അനുസ്മരണം പാറമേക്കാവ് അഗ്രശാലയിൽ നടന്നു. മുൻ കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനംചെയ്തു.
തിയ്യാട്ട് കലാകാരൻ തിയ്യാടി രാമൻ നന്പ്യാർക്ക് ബാലകൃഷ്ണ കുറുപ്പിന്റെ പേരിലുള്ള പുരസ്കാരം സുനിൽകുമാർ സമ്മാനിച്ചു.
10,001 രൂപയും പ്രശസ്തിപത്രവും പൊന്നാടയും ഫലകവും ആണ് അവാർഡ്. പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ് വിവിധ മേഖലയിലെ വ്യക്തികളെ ആദരിച്ചു.
പാറമേക്കാവ് ക്ഷേത്രം പ്രസിഡന്റ് എം. ബാലഗോപാൽ, പൂരപ്രേമി സംഘം കണ്‍വീനർ വിനോദ് കണ്ടേങ്കാവിൽ, ഡോ. പത്മജൻ, കിഴക്കൂട്ട് അനിയൻ മാരാർ, കല്ലൂർ രാമൻകുട്ടി മാരാർ, നന്ദൻ വാകയിൽ,സി. ശാന്ത, തിയ്യാടി രാമൻ നന്പ്യാർ, മധു കല്ലാറ്റ്, ശിവശങ്കരൻ കല്ലാറ്റ് എന്നിവർ പ്രസംഗിച്ചു.