സൈക്കിളിൽ ബൈക്കിടിച്ച് വയോധികൻ മരിച്ചു
1510622
Sunday, February 2, 2025 10:52 PM IST
ചാവക്കാട്: സൈക്കിളിൽ ബൈക്ക് ഇടിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന സൈക്കിൾ യാത്രികൻ മരിച്ചു. ഇല്ലത്ത് പള്ളിക്ക് സമീപം എടക്കളത്തൂർ തോമുണ്ണി ജോസാണ്(83) മരിച്ചത്. തപാൽ വകുപ്പ് റിട്ട. ജീവനക്കാരനാണ്. ഇക്കഴിഞ്ഞ 11ന് കരുവാരകുണ്ടിനു സമീപം കിണർ സ്റ്റോപ്പിലാണ് അപകടം. മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു. സംസ്കാരം ഇന്ന് ഒരുമനയൂർ ലിറ്റിൽ ഫ്ലവർ പള്ളിയിൽ. ഭാര്യ: പരേതയായ ചിന്നമ്മ. മക്കൾ: ഡിക്രൂസ്, ഡാലിയ, ബൈജു. മരുമക്കൾ: നൈജി, സാബു, ജിനി.