പുത്തൻചിറ സെന്റ് ജോസഫ് ഇടവക ദേവാലയ ശിലാസ്ഥാപനം നടത്തി
1370174
Monday, November 13, 2023 1:37 AM IST
മാള: പുത്തൻചിറ കിഴക്കുംമുറി സെന്റ് ജോസഫ് ഇടവകയിൽ പുതുതായി നിർമിക്കുന്ന ദേവാലയത്തിന്റെ ശിലാസ്ഥാപനം നടത്തി. ഇരിങ്ങാലക്കുട രൂപത ബിഷപ് മാർ പോളി കണ്ണൂക്കാടൻ തറക്കല്ലിടൽ നിർവഹിച്ചശേഷം പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.
മുൻ അപ്പസ്തോലിക് നുണ്‍ഷ്യോ ഡോ. ജോർജ് പാനികുളം മുഖ്യ സന്ദേശം നൽകി ഭവനനിർമാണ സഹായ നിധി ഉദ്ഘാടനം നിർവഹിച്ചു. ഇരിങ്ങാലക്കുട രൂപത വികാരി ജനറാൾ മോണ്‍. ജോസ് മഞ്ഞളി അധ്യക്ഷത വഹിച്ചു. ഡയാലിസിസ് സഹായനിധി ബെന്നി ബഹനാൻ എംപിയും വിവാഹ സഹായ നിധി ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസും വിദ്യാഭ്യാസ സഹായനിധി വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രനും വിതരണം ചെയ്തു.
അഡ്വ. വി.ആർ. സുനിൽകുമാർ എംഎൽഎ, പുത്തൻചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോമി ബേബി, ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ. ശശികുമാർ എടപ്പുഴ, ഗ്രാമപഞ്ചായത്തംഗം ജിസ്മി സോണി, ജില്ലാ ഉപഭോക്തൃ കോടതി ജഡ്ജി അഡ്വ. സി.ടി. സാബു, കൈക്കാരൻ സാജു താക്കോൽക്കാരൻ, കേന്ദ്രസമിതി പ്രസിഡന്റ് ജോസ് പോൾ ചെതലൻ, ഇടവക പ്രതിനിധി ജിൽസി വിത്സൻ, നിർമാണ കമ്മിറ്റി സെക്രട്ടറി ലിജോ പയ്യപ്പിള്ളി, ഇടവക വികാരി ഫാ. ജോണ്‍ കവലക്കാട്ട്, നിർമാണ കമ്മിറ്റി ജനറൽ കണ്‍വീനർ ജോയ് മുരിങ്ങലേത്ത് എന്നിവർ പ്രസംഗിച്ചു.