ദേവാലയങ്ങളില് തിരുനാൾ:നെല്ലിക്കുന്ന് പള്ളി
1492727
Sunday, January 5, 2025 7:39 AM IST
സെന്റ് സെബാസ്റ്റ്യൻ ഇടവകയിലെ അമ്പുതിരുനാളിനോടനുബന്ധിച്ചു ദിവ്യബലി, പ്രസുദേന്തിവാഴ്ച, രൂപക്കൂട് എഴുന്നള്ളിക്കൽ എന്നിവ നടത്തി. ഇന്നു രാവിലെ പത്തിന് ഫാ. ജോമോൻ താണിക്കൽ, ഫാ. അനീഷ് കുത്തൂർ, ഫാ. സ്റ്റീഫൻ അറയ്ക്കൽ എന്നിവരുടെ കാർമികത്വത്തിൽ ആഘോഷമായ പാട്ടുകുർബാന, വൈകീട്ട് 4.30നു ദിവ്യബലിക്കുശേഷം പ്രദക്ഷിണം, തുടർന്നു വർണക്കാഴ്ച. നാളെ രാവിലെ മരിച്ചവർക്കുള്ള കുർബാന. വൈകീട്ട് ആറിന് ഇടവകദിനാഘോഷം വികാരി ജനറാൾ മോൺ. ജോസ് വല്ലൂരാൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് കലാപരിപാടികൾ.
മച്ചാട് സെന്റ് ആന്റണീസ് ദേവാലയം
വിശുദ്ധ അന്തോണീസിന്റേയും വിശുദ്ധ സെബസ്ത്യാനോസിന്റേയും വിശുദ്ധ യൗസേപ്പിതാവിന്റേയും സംയുക്ത തിരുനാളിനു കൊടിയേറ്റി. വെള്ളിയാഴ്ച വൈകീട്ട് 5.30ന് പള്ളിയിൽനടന്ന തിരുകർമങ്ങൾക്കു ശേഷമായിരുന്നു കൊടിയേറ്റം. വടക്കാഞ്ചേരി ഫൊറോന വികാരി ഫാ. വർഗീസ് തരകൻ കൊടിയേറ്റ് നിർവഹിച്ചു. ഇടവക വികാരി ഫാ. സെബി ചിറ്റിലപ്പിള്ളി സഹകാർമികനായി.
പോന്നോർ ലിറ്റിൽഫ്ലവർ ദേവാലയം
ഇടവക മധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെയും പരിശുദ്ധ കന്യകാമറിയത്തിന്റേയും വിശുദ്ധ സെബസ്ത്യാനോസിന്റേയും സംയുക്ത തിരുനാൾ ഇന്ന്. തിരാവിലെ 6.30നും, 10നും, ഉച്ചതിരിഞ്ഞ് മൂന്നിനും വിശുദ്ധ കുർബാന ഉണ്ടായിരിക്കും. 10ന് നടക്കുന്ന ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് റവ.ഡോ. ജോർജ് കോമ്പാറ മുഖ്യകാർമികനാകും. റവ.ഡോ. ദേവ് അഗസ്റ്റിൻ അക്കര തിരുനാൾ സന്ദേശം നൽകും. വൈകിട്ട് മൂന്നിന് നടക്കുന്ന കുർബാനയ്ക്കുശേഷം തിരുനാൾ പ്രദക്ഷിണവും തുടർന്ന് ഫാൻസി വെടിക്കെട്ടും നടക്കും.
കിഴക്കാളൂർ വിശുദ്ധ മറിയം ത്രേസ്യ ദേവാലയം
ഇടവക മധ്യസ്ഥയായ വിശുദ്ധ മറിയം ത്രേസ്യയുടെയും വിശുദ്ധ അന്തോണീസിന്റേയും വിശുദ്ധ സെബസ്ത്യാനോസിന്റേയും സംയുക്ത തിരുനാൾ ഇന്ന്. തിരുനാൾദിനമായ ഇന്ന് രാവിലെ 9.30ന് നടക്കുന്ന ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ. വിജു കോലങ്കണ്ണി മുഖ്യകാർമികനാകും. ഫാ. ബിജു പനംകുളം തിരുനാൾസന്ദേശംനൽകും. ഫാ. ജോസഫ് നെടുങ്ങനാൽ സഹകാർമികനായിരിക്കും. ഉച്ചയ്ക്ക് ഒന്നരയോടെ യൂണിറ്റുകളിൽ ആരംഭിക്കുന്ന അമ്പ് രാത്രി 10 മണിയോടെ പള്ളിയിൽ എത്തിച്ചേരുകയും തുടർന്ന് 11 മണിവരെ സംയുക്ത ബാൻഡ് മേളവും അരങ്ങേറും.
മുല്ലശേരി വടക്കൻ പുതുക്കാട് ദേവാലയം
പരിശുദ്ധ കർമല മാതാവിൻ ദേവാലയത്തിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ അമ്പുതിരുനാളിന് കൊടികയറി. തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് നവവൈദികൻ ഫാ. ജോയ്സൺ എടക്കളത്തൂർ തിരുകർമങ്ങൾക്ക് നേതൃത്വംനൽകി. വികാരി ഫാ. ജോസ് എടക്കളത്തൂർ സഹകാർമികനായി. 11, 12 തിയതികളിലാണ് തിരുനാൾ കൊടികയറ്റം മുതൽ തിരുനാൾദിനം വരെയുള്ള ദിവസങ്ങളിൽ നവന്നാൾ ആചരണത്തിന്റെ ഭാഗമായി വൈകീട്ട് 5.30ന് ജപമാല, ലദീഞ്ഞ്, നൊവേന തുടങ്ങിയ തിരുകർമങ്ങൾ ഉണ്ടായിരിക്കും.
പൂമല ചെറുപുഷ്പം ദേവാലയം
വിശുദ്ധ സെബസ്ത്യാനോസിന്റേയും വിശുദ്ധ യൂദാതദേവൂസിന്റേയും സംയുക്ത തിരുനാൾ ഇന്ന് ആഘോഷിക്കും. രാവിലെ 10ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ. ജോയ്സൺ കോരോത്ത് മുഖ്യ കാർമികനാകും. വില്ലടം പള്ളി വികാരി ഫാ. ഫ്രജോ വാഴപ്പിളളി തിരുനാൾസന്ദേശംനൽകും. ഉച്ചയ്ക്ക് 3.30ന് നടക്കുന്ന കുർബാനയ്ക്ക് വികാരി ഫാ. സിന്റോ തൊറയൻ കാർമികനാകും. 4.15ന് തിരുനാൾ പ്രദക്ഷിണം നടക്കും. തുടർന്ന് വർണമഴ. വൈകീട്ട് ഏഴിന് കോട്ടയം സംഗീതിക അവതരിപ്പിക്കുന്ന ഗാനമേള. തിങ്കളാഴ്ച രാവിലെ 6.45ന് ഇടവകയിൽനിന്നു മരിച്ചവരുടെ ഓർമദിനം. വിശുദ്ധ കുർബാന, പൊതു ഒപ്പിസ് എന്നിവ നടക്കും.
പങ്ങാരപ്പിള്ളി സെന്റ് ജോസഫ് ദേവാലയം
തിരുനാൾകൊടിയേറ്റം നവവൈദികൻ ഫാ. ക്ലിൻസൺ കാട്ടിപ്പറമ്പൻ നിർവഹിച്ചു. ഇനിയുള്ള ദിവസങ്ങളിൽ വൈകീട്ട് 5.30ന് വിശുദ്ധ കുർബാനയും ലദീഞ്ഞും നൊവേനയും ഉണ്ടായിരിക്കും. പത്തിനാണു കൂടുതുറക്കൽ ശുശ്രൂഷ. തിരുനാൾ ദിനമായ 12ന് 8.30ന് ആഘോഷമായ തിരുനാൾകുർബാനയ്ക്കു ഫാ. ജോജോ അരീക്കാട്ട് സിഎംഐ മുഖ്യകാർമികത്വം വഹിക്കും. ഫാ. ജോസ് കണ്ണമ്പുഴ വചനസന്ദേശം നൽകും. നിജു വടക്കേപ്പറമ്പിൽ സഹകാർമികനായിരിക്കും. 13നു രാത്രി ഏഴിന് ്ന ഗാനമേള.