എസ്സി വിദ്യാർഥികൾക്ക് ലാപ്ടോപ് വിതരണം ചെയ്തു
1492743
Sunday, January 5, 2025 7:39 AM IST
കൂരിക്കുഴി: കയ്പമംഗലം ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എസ്സി വിദ്യാർഥികൾക്ക് ലാപ്ടോപ് എന്ന പദ്ധതി പ്രകാരം ലാപ്ടോപ്പുകൾ വിതരണം ചെയ്തു. പഞ്ചായ ത്തിലെ 22 വിദ്യാർഥികൾക്കുള്ള ലാപ് ടോപ് വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്് ശോഭന രവി നിർവഹിച്ചു. വൈസ് പ്രസിഡന്റ് മണി ഉല്ലാസ് അധ്യക്ഷത വഹിച്ചു.
സ്ഥിരംസമിതി അധ്യക്ഷൻമാരായ പി.എ. ഇസ്ഹാഖ്, സുകന്യ ടീച്ചർ, ദേവിക ദാസൻ, മെമ്പർമാരായ മിനി അരയങ്ങാട്ടിൽ, ജയന്തി ടീച്ചർ, പഞ്ചായത്ത് സെക്രട്ടറി ഗിരീഷ് മോഹൻ, അസി. സെക്രട്ടറിയും നിർവഹണ ഉദ്യോഗസ്ഥയുമായ പി.എൻ. ആശ എന്നിവർ സംബന്ധിച്ചു.