വന്യജീവി ആക്രമണം; കോണ്‍ഗ്രസ് പ്രതിഷേധസംഗമം സംഘടിപ്പിച്ചു
1492737
Sunday, January 5, 2025 7:39 AM IST
വേലൂപ്പാടം: മലയോര തോട്ടംമേഖലയെ വന്യജീവി ആക്രമണത്തില്‍നിന്ന് സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് വരന്തരപ്പിള്ളി മണ്ഡലം കമ്മിറ്റി സായാഹ്ന പ്രതിഷേധസംഗമം സംഘടിപ്പിച്ചു.
പുലിക്കണ്ണി സെന്ററില്‍നടന്ന പ്രതിഷേധം മുന്‍ എംപി രമ്യ ഹരിദാസ് ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ് ഇ.എം. ഉമ്മര്‍ അധ്യക്ഷതവഹിച്ചു. ഡിസിസി സെക്രട്ടറിമാരായ സെബി കൊടിയന്‍, കെ. ഗോപാലകൃഷ്ണന്, ടി.എം. ചന്ദ്രന്, ഐഎന്‍ടിയുസി ജില്ലാ ജനറല്‍ സെക്രട്ടറി വിനയന് പണിക്കവളപ്പില്‍, ഇ.എ. ഓമന, ബിജു അമ്പഴക്കാടന്‍ എന്നിവര്‍ സംസാരിച്ചു.