ഓടിക്കൊണ്ടിരുന്ന ഓട്ടോയ്ക്ക് തീപിടിച്ചു
1492305
Saturday, January 4, 2025 12:30 AM IST
തൃശൂർ: തൃശൂരിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്കു തീപിടിച്ചു. ആളപായമില്ല. തൃശൂർ ശക്തൻ ആകാശപ്പാതയ്ക്കു സമീപമായിരുന്നു സംഭവം. സിഎൻജി ഓട്ടോയിലെ ഗ്യാസ് ലീക്കായതാണ് തീപിടിത്തത്തിനു കാരണം.
കേച്ചേരി സ്വദേശി വേണാട്ടു വീട്ടിൽ അൻസാറിന്റ ഓട്ടോയാണ് കത്തിയത്.
സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ രാജേഷിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ കെ. സജീഷ്, കെ. പ്രകാശൻ, ഷാജു ഷാജി, ബിനോദ് നെൽസൺ, ഹോം ഗാർഡ് ബേബി എന്നിവർ ചേർന്നാണ് തീയണച്ചത്.