പുതിയ കോടതികൾ എത്രയും വേഗം സ്ഥാപിക്കണം: കെസിജെഎസ്എ
1492082
Friday, January 3, 2025 1:46 AM IST
തൃശൂർ: ജില്ലയിൽ 138 എൻഐ ആക്ട് കേസുകൾ ട്രയൽ ചെയ്യാനായി അയ്യന്തോൾ, കുന്നംകുളം, ഇരിങ്ങാലക്കുട എന്നിവിടങ്ങളിൽ പുതിയ കോടതികൾ സ്ഥാപിക്കാനുള്ള ഹൈക്കോടതി ശിപാർശ നടപ്പിലാക്കണമെന്നും തൃപ്രയാർ, പുതുക്കാട് എന്നിവിടങ്ങളിൽ പുതിയ മുൻസിഫ് മജിസ്ട്രേറ്റ് കോടതികൾ വേഗത്തിൽ സ്ഥാപിക്കണമെന്നും കേരള ക്രിമിനൽ ജുഡീഷൽ സ്റ്റാഫ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
ടൗണ്‍ ഹാളിൽ നടന്ന സമ്മേളനം ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് രമ്യ മേനോൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് യു. മിനി നായർ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് എം. ബാലസുബ്രഹ്മണ്യൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി സി.ആർ. രാജേന്ദ്രൻ, ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. എം.വി. ഗോപാലക്യഷണൻ, അഡ്വക്കറ്റ് ക്ലർക്ക് അസോസിയേഷൻ പ്രസിഡന്റ് കെ.എസ്. സുധീരൻ, മനു പുരുഷോത്തമൻ, മുഹമ്മദ് അർഷദ്, കെ.ജി. സുനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. വിരമിച്ച ജീവനക്കാരെ ആദരിക്കൽ, ജീവനക്കാരുടെ മക്കളിൽ ഉന്നതവിജയം കൈവരിച്ചവർക്ക് അനുമോദനം, ജീവനക്കാർക്കുള്ള പുതിയ സ്റ്റിക്കർ, ഡയറി, കലണ്ടർ എന്നിവയുടെ വിതരണവും കലാപരിപാടികൾ, കോമഡി ഫാമിലി ഷോ എന്നിവയും ഉണ്ടായിരുന്നു.