ദേവാലയങ്ങളിൽ തിരുനാൾ
1492746
Sunday, January 5, 2025 7:39 AM IST
അരിപ്പാലം സെന്റ്് മേരീസ്
വെള്ളാങ്കല്ലൂർ: അരിപ്പാലം സെന്റ് മേരീസ് പള്ളിയിൽ പരിശുദ്ധ കർമല മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിനു മേലഡൂർ പള്ളി വികാരി ഫാ. ജോസ് പാലാട്ടി കൊടിയേറ്റി. തുടർന്ന് പ്രസുദേന്തി വാഴ്ച, ലദീഞ്ഞ്, നൊവേന, വിശുദ്ധ കുർബാന എന്നീ തിരുക്കർമങ്ങൾ നടന്നു.
വൈകീട്ട് ഏഴിന് അരിപ്പാലം സേക്രഡ് ഹാർട്ട് ലാറ്റിൻ പള്ളി വികാരി ഫാ. ഡയസ് ആന്റണി വലിയ മരത്തുങ്കൽ ദീപാലങ്കാരം സ്വിച്ച് ഓൺ നിർവഹിച്ചു. ഇന്നു രാവിലെ 6.30ന് വിശുദ്ധ കുർബാന, രൂപം ഇറക്കൽ, രൂപക്കൂട് വെഞ്ചരിപ്പ്. ഉച്ചതിരിഞ്ഞ് 2.30 ന് ലദീഞ്ഞ്, നൊവേന തുടർന്ന് വീടുകളിലേക്ക് അമ്പ് എഴുന്നളളിപ്പ്. രാത്രി 9.45 ന് പള്ളിയിൽ അമ്പ് എഴുന്നള്ളിപ്പ് സമാപനം.
തിരുനാൾ ദിനമായ നാളെ രാവിലെ 6.30 ന് വിശുദ്ധ കുർബാനയ്ക്ക് വികാരി ഫാ. സെബി കാഞ്ഞി ലശേരി കാർമികത്വം വഹിക്കും. പത്തിനുള്ള തിരുനാൾ പാട്ടുകുർബാനയ്ക്ക് നവ വൈദികരായ ഫാ. ആന്റണി നമ്പളം, ഫാ. വിപിൻ വേരംപിലാവിൽ, ഫാ. ലിന്റോ കാരേക്കാടൻ, ഫാ. ആൽബിൻ പുതുശേരി, ഫാ. അഖിൽ ഇഞ്ചോടിക്കാരൻ സിഎംഐ എന്നിവർ കാർമികരാകും. വൈകീട്ട് നാലിന് പ്രദക്ഷിണം. ഏഴിന് പള്ളിയിൽ സമാപനം, ദിവ്യകാരുണ്യ ആശീർവാദം. തുടർന്ന് വാനിൽ വർണ മഴ.
ഏഴിന് രാവിലെ 6.30 ന് മരിച്ചവരുടെ അനുസ്മരണബലി. തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. സെബി കാഞ്ഞിലശേരി, കൈക്കാരന്മാരായ പോൾസൻ വാറോക്കി, റോയ് പോൾ കണ്ണൂക്കാടൻ എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മറ്റി പ്രവർത്തിക്കുന്നുണ്ട്.
മാമ്പ്ര പൈങ്കാവ് സെന്റ് ആന്റണീസ്
കൊരട്ടി: മാമ്പ്ര പൈങ്കാവ് സെന്റ്് ആന്റണീസ് കപ്പേളയിൽ വിശുദ്ധ അന്തോണീസിന്റെയും വിശുദ്ധ ഗീവർഗീസിന്റെയും തിരുനാളിന് വികാരി ഫാ. തോമസ് കരിയിൽ കൊടിയേറ്റി. തുടർന്ന് ലദീഞ്ഞും വിശുദ്ധ കുർബാനയും ഉണ്ടായിരുന്നു.
ഇന്നു വൈകീട്ട് 5.30ന് നടക്കുന്ന ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ. സെനറ്റ് കാഞ്ഞിരപ്പറമ്പിൽ ഒഎഫ്എം കാർമികനാകും. തുടർന്ന് പ്രദക്ഷിണവും ഊട്ടുനേർച്ചയും ഉണ്ടാ യിരിക്കും.