വ​ല​പ്പാ​ട്: എ​ട​മു​ട്ട​ത്ത് യു​വാ​വി​ന് ക​ത്തി​ക്കു​ത്തേ​റ്റ് ഗു​രു​ത​ര പ​രി​ക്ക്. ക​ഴി​മ്പ്രം ത​വ​ള​ക്കു​ളം സ്വ​ദേ​ശി പ​ള്ള​ത്ത് ഭ​ര​തന്‍റെ മ​ക​ൻ അ​ഖി​ലി(31) നാ​ണ് കു​ത്തേ​റ്റ​ത്. എ​ട​മു​ട്ടം സെ​ന്‍ററി​ന് പ​ടി​ഞ്ഞാ​റ് സൊ​സൈ​റ്റി​ക്ക​ടു​ത്തുവ​ച്ച് ഇന്നലെ രാ​വി​ലെ പ​തി​നൊ​ന്നിനാ​ണ് സം​ഭ​വം.

ദേ​ഹ​ത്ത് നി​ര​വ​ധി കു​ത്തേ​റ്റി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളെ വി​വേ​കാ​ന​ന്ദ ആം​ബു​ല​ൻ​സ് പ്ര​വ​ർ​ത്ത​ക​ർ വ​ല​പ്പാ​ട് ദ​യ ആ​ശു​പ​ത്രി​യി​ലും പിന്നീട് തൃ​ശൂ​രി​ലെ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

കു​ടും​ബവ​ഴ​ക്കാ​ണ് ക​ത്തി​ക്കു​ത്തി​നു കാ​ര​ണ​മെ​ന്ന് പ​റ​യു​ന്നു. വ​ല​പ്പാ​ട് പോ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി.