കാർമൽ വാക്കേഴ്സ് ക്ലബ് നടത്തം സംഘടിപ്പിച്ചു
1492909
Monday, January 6, 2025 1:41 AM IST
ചാലക്കുടി: കാർമൽ വാക്കേഴ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആറാമത് വാക്ക് സുരഭി തിയേറ്ററിന് മുൻപിൽ നിന്ന് ഡ്രീം വേൾഡ് വരെ നടത്തം സംഘടിപ്പിച്ചു.
നടത്തത്തിന്റെ ഫ്ലാഗ് ഓഫ് കാർമൽ സ്കൂൾ പ്രിൻസിപ്പൽ ഫാ. ജോസ് താണിക്കൽ നിർവഹിച്ചു. മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ്് ജോയ് മൂത്തേടൻ മുഖ്യാതിഥി ആയിരുന്നു.
കാർമൽ വാക്കേഴ് സ് ക്ലബ് ഭാരവാഹികളായ ബിജു പുത്തിരിക്കൽ, ജോസ് മണപ്പുറം, വിക്ടർ, മമ്മൂട്ടി, കെ.എസ്. സുഗതൻ തുടങ്ങിയവർ നേതൃത്വം നൽകി.
50 വർഷം പിന്നിടുന്ന കാർമൽ സ് കൂളിന് കാർമൽ വാക്കേസ് ക്ലബ്ബിന്റെ സ്നേഹോപഹാരം വൈ സ് പ്രസിഡന്റ് മേരി ജോസ്, കാർമൽ സ്കൂൾ പ്രിൻസിപ്പൽ ഫാ. ജോസ് താണിക്കലിന് സമ്മാനിച്ചു.