ദേവാലയങ്ങളില്‍ തിരുനാളാഘോഷം
1492902
Monday, January 6, 2025 1:41 AM IST
മറ്റം സെന്റ് തോമസ് ഫൊറോന പള്ളി
വിശുദ്ധ സെബസ്ത്യാനോസിന്റേയും വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റേയും വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാളിന് കൊടിയേറി. നവവൈദികൻ ഫാ. ജിനിൽ കൂത്തൂർ കൊടിയേറ്റം നിർവഹിച്ചു. വികാരി റവ.ഡോ. ഷാജു ഊക്കൻ, അസിസ്റ്റന്റ് വികാരി ഫാ. ജോയൽ ചിറമ്മൽ എന്നിവർ സഹകാർമികരായി. 11, 12 തീയതികളിലാണ് തിരുനാളാഘോഷം. 11ന് രാവിലെ എട്ടിന് വിശുദ്ധ കുർബാന, ലദീഞ്ഞ്, നൊവേന, രൂപം എഴുന്നള്ളിച്ചുവയ്ക്കൽ തുടർന്ന് വീടുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ്. 12ന് രാവിലെ 6, 7.30, ഉച്ചതിരിഞ്ഞ് 5.30ന് വിശുദ്ധ കുർബാന. രാവിലെ 10ന് ആഘോഷമായ തിരുനാൾ പാട്ടു കുർബാനയ്ക്ക് പുല്ലഴി സെന്റ് ജോസഫ് മെന്റൽ ഹോം ഡയറക്ടർ ഫാ. രാജു അക്കര മുഖ്യകാർമികനാകും. ഫാ. ലിജോ ബ്രഹ്മകുളം തിരുനാൾസന്ദേശംനൽകും. തുടർന്ന് പ്രദക്ഷിണം. രാത്രി 11ന് കുടുംബക്കൂട്ടായ്മകളിൽനിന്നുള്ള അമ്പ് എഴുന്നള്ളിപ്പ് സമാപനം. തിരുനാളാഘോഷങ്ങൾക്ക് ട്രസ്റ്റിമാരായ പി.എ. സ്റ്റീഫൻ, ജോൺസൺ കാക്കശേരി, സി.കെ. ജോയ്, ജോൺസൺ സി.തോമസ് എന്നിവർ നേതൃത്വംനൽകും.
പുറനാട്ടുകര സെന്റ് സെബാസ്റ്റ്യൻസ് പള്ളി
ഇടവക മധ്യസ്ഥന്റെ 71-ാമത് തിരുനാൾ 11ന് ആഘോഷിക്കും. പുതുവത്സര ദിനത്തിൽ ഫാ. വർഗീസ് പാണേങ്ങാടൻ കൊടികയറ്റം നടത്തി. ഒമ്പതിന് വൈകുന്നേരം വിശുദ്ധ കുർബാനയ്ക്കുശേഷം കൂടുതുറക്കൽ ശുശ്രൂഷ നടത്തും. തുടർന്ന് ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ പേരാമംഗലം സിഐ കെ.സി. രതീഷ് നിർവഹിക്കും. തിരുനാൾ തലേന്ന് കുടുംബ കൂട്ടായ്മകളിൽനിന്നുള്ള അമ്പെഴുന്നള്ളിപ്പുകൾ പള്ളിമുറ്റത്ത് സമ്മേളിക്കും.
വൈകുന്നേരം അടാട്ട് സെന്റ് മേരീസ് മേഖലയിലെ കപ്പേളയിൽ വിശുദ്ധ കുർബാനയും മറ്റു കപ്പേളകളിൽ ലദീഞ്ഞും ഉണ്ടാകും. തിരുനാൾ ദിനമായ ശനിയാഴ്ച രാവിലെ 6.30നും 7.30നും വിശുദ്ധ കുർബാന. 9.30ന് അഞ്ചു നവവൈദികർ ചേർന്നർപ്പിക്കുന്ന ആഘോഷമായ തിരുനാൾ കുർബാനയ്ക്കുശേഷം പ്രദക്ഷിണം. രാത്രി അമ്പെഴുന്നള്ളിപ്പ്, വർണക്കാഴ്ച. സമാപനദിവസമായ 12ന് രാവിലെ ആറിന് വിശുദ്ധ കുർബാനയും മരിച്ചവർക്ക് സ്മരണാഞ്ജലിയും, 8.30ന് വിശുദ്ധ കുർബാനയും ഉണ്ടാകും. ഉച്ചതിരിഞ്ഞ് 5.30ന് വിശുദ്ധ കുർബാനയും ഏഴിന് പുറനാട്ടുകര കെസിവൈഎം നേതൃത്വം നല്കുന്ന ഗാനമേളയും ഉണ്ടാകും. തിരുനാൾ പരിപാടികളുടേയും ജീവകാരുണ്യ പ്രവർത്തനങ്ങളുടേയും വിജയത്തിന് വികാരി ഫാ. ജോൺസൻ അയിനിക്കൽ, അസി.വികാരി ഫാ. തോമസ് ഊക്കൻ, കൈക്കാരന്മാരായ ഡേവിസ് ചിറ്റിലപ്പിള്ളി, ജോസഫ് അക്കരപട്ട്യേക്കൽ, ജോയ് അക്കരപട്ട്യേക്കൽ ജനറൽ കൺവീനർ നെൽസൺ നീലങ്കാവിൽ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു.
ചിറനെല്ലൂർ സെന്റ് ആന്റണീസ് പള്ളി
വിശുദ്ധ അന്തോണീസിന്റേയും വിശുദ്ധ സെബസ്ത്യാനോസിന്റേയും പരിശുദ്ധ കന്യകാമറിയത്തിന്റേയും സംയുക്ത തിരുനാളിന് കൊടിയേറി. ഇടവക വികാരി ഫാ. മനോജ് താണിക്കൽ കൊടിയേറ്റ് നിർവഹിച്ചു. തിരുനാൾദിനംവരെ എല്ലാ ദിവസവും വൈകുന്നേരം ആറിന് തിരുനാൾ തിരുകർമങ്ങൾ. 11, 12, 13, തിയതികളിലാണ് തിരുനാൾ. വികാരി ഫാ. മനോജ് താണിക്കൽ, കൈക്കാരന്മാരായ സി.സി. കുര്യൻ, കെ.ഒ. വിൽസൻ, ജനറൽ കൺവീനർ സി.എൽ. പെൻസൻ, പബ്ലിസിറ്റി കൺവീനർ ആൽഫ്രഡ് പോൾ തുടങ്ങിയവർ നേതൃത്വം നൽകും.
ചിറ്റാട്ടുകര വിശുദ്ധ സെബാസ്ത്യാനോസിന്റെ ദേവാലയം
വിശ്വാസികൾക്ക് വർണവിസ്മയംതീർത്ത് ദേവാലയ ദീപാലങ്കാരം സ്വിച്ച്ഓൺ ചെയ്തതോടെ കമ്പിടി തിരുനാളിന് തുടക്കമായി. മുരളി പെരുനെല്ലി എംഎൽഎ സ്വിച്ച്ഓൺ നിർവഹിച്ചു. പഴയകാലത്ത് പള്ളിയുടെ തുരുമുറ്റത്ത് വെളിച്ചത്തിനുവേണ്ടി ഉപയോഗിച്ചിരുന്ന തേങ്ങാവിളക്ക് തെളിയിക്കൽ പാവറട്ടി സെന്റ് ജോസഫ് തീർഥകേന്ദ്രം റെക്ടർ ഫാ. ആന്റണി ചെമ്പകശേരി നിർവഹിച്ചു. പിണ്ടി തെളിയിക്കൽ പാവറട്ടി സെന്റ് തോമസ് ആശ്രമാധിപൻ ഫാ. ജോസഫ് ആലപ്പാട്ട് നിർവഹിച്ചു. വികാരി ഫാ. വിൽസൺ പിടിയത്ത് അധ്യക്ഷതവഹിച്ചു. എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്സ്, ഫാ. ജയ്സൺ പുതുപ്പള്ളിൽ, ട്രസ്റ്റിമാരായ ജോൺസൺ നീലങ്കാവിൽ, സി.കെ. സെബി, സി.എ. ടോണി, ജനറൽ കൺവീനർ പി.ഡി. ജോസ്, ജോ.ജനറൽ കൺവീനർ പി.വി. പിയൂസ് തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് ക്രിസ്ത്യൻ പ്രവാസി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ആകാശനിലാവ് നടന്നു. ചാലക്കുടി ബ്രോഹൗസ് സംഗീതവിസ്മയം അവതരിപ്പിച്ചു. ഇന്നുരാവിലെ ആറിനും 7.30നും ദിവ്യബലി. വൈകീട്ട് 5.30ന് ആഘോഷമായ സമൂഹദിവ്യബലി, തിരുനാൾ പ്രസിദേന്തി വാഴ്ച, വേസ്പര, എന്നിവയ്ക്ക് തൃശൂർ ലൂർദ് മെട്രോപൊളിറ്റൻ കത്തിഡ്രലിൽ വികാരി ഫാ. ഡേവിസ് പുലിക്കോട്ടിൽ മുഖ്യകാർമികനാകും. പാവറട്ടി സെന്റ് ജോസഫ് തീർഥകേന്ദ്രം സഹ വികാരി ഫാ. ഡേവിസ് പുലിക്കോട്ടിൽ ജൂണിയർ, ആസാം ഡോൺബോസ്കോ യൂണിവേഴ്സിറ്റി ഫിലോസഫി വിഭാഗം തലവൻ റവ.ഡോ. ആന്റണി കണ്ണനായ്ക്കൽ എന്നിവർ സഹകാർമികരാകും. തുടർന്ന് തിരുനാൾ ആഘോഷക്കമ്മിറ്റി ഒരുക്കുന്ന ആകാശവിസ്മയം നടക്കും. രാത്രി അമ്പുപ്രദക്ഷിണങ്ങൾ വാദ്യമേളങ്ങളോടെ സമാപിക്കും. തിരുനാൾദിവസമായ നാളെ ആഘോഷമായ തിരുനാൾ ഗാനപൂജയും തിരുനാൾ പ്രദക്ഷിണവും അമ്പ് എഴുന്നള്ളിപ്പും ബാന്‍ഡ് ഫെസ്റ്റും വർണമഴയും അരങ്ങേറും.
മരത്തംകോട് മേരിമാത ദേവാലയം
പരിശുദ്ധ മേരി മാതാവിന്റേയും വിശുദ്ധ സെബസ്ത്യാനോസിന്റേയും സംയുക്ത തിരുനാളിന് കൊടികയറി. ഇടവക വികാരി ഫാ. നവീൻ മുരിങ്ങാത്തേരി കൊടിയേറ്റ് നിർവഹിച്ചു. 12, 13 തിയതികളിലാണ് തിരുനാൾ. തിരുനാൾദിനംവരെ എല്ലാദിവസവും വൈകുന്നേരം ആറിന് തിരുനാൾ തിരുകർമങ്ങൾനടക്കും. തിരുനാൾ ആഘോഷങ്ങൾക്ക് ഫാ. നവീൻ മുരിങ്ങാത്തേരി, ജനറൽ കൺവീനർ റോയ് അക്കര, കൈക്കാരൻമാരായ ഡോ. ജോൺസൻ ആളൂർ, തോമസ് ചക്രമാക്കിൽ നേതൃത്വം നൽകുന്നു.
പൂമല ചെറുപുഷ്പം പള്ളി
വിശുദ്ധ സെബസ്ത്യാനോസിന്റേയും വിശുദ്ധ യൂദാശ്ലീഹായുടെയും സംയുക്ത തിരുനാൾ ഭക്തിസാന്ദ്രമായി. രാവിലെനടന്ന ആഘോഷമായ തിരുനാൾ പാട്ടുകുബാനയ്ക്ക് ആമ്പക്കാട് പള്ളി വികാരി ഫാ. ജോയ്സൺ കോരോത്ത് മുഖ്യകാർമികനായി. വില്ലടം പള്ളി വികാരി ഫാ. ഫ്രാജോ വാഴപ്പിള്ളി തിരുനാൾസന്ദേശം നൽകി. വൈകീട്ടുനടന്ന തിരുനാൾ പ്രദക്ഷിണത്തിന് ഇടവക വികാരി ഫാ. സിന്റോ തൊറയൻ നേതൃത്വംനൽകി. തിരുനാൾ കമ്മിറ്റി ജനറൽ കൺവീനർ അജീഷ് പുളിയൻമാക്കൽ, കൈക്കാരൻമാർ, കൺവീനര്‍മാർ എന്നിവർ നേതൃത്വം നൽകി.
തെക്കെ തൊറവ് സെന്റ് ആന്റണീസ് പള്ളി
തിരുനാള്‍ ആഘോഷിച്ചു. രാവിലെനടന്ന ആഘോഷമായ പാട്ടുകുര്‍ബാനയ്ക്ക് ഫാ. തേജസ് കുന്നപ്പിള്ളില്‍ കാര്‍മികത്വംവഹിച്ചു. ഫാ. ഇഗ്നേഷ്യസ് നന്തിക്കര സന്ദേശംനല്കി. വൈകിട്ട് വിശുദ്ധ കുര്ബാനയ്ക്കുശേഷംനടന്ന പ്രദക്ഷിണത്തില്‍ നിരവധി വിശ്വാസികള്‍ പങ്കെടുത്തു. തുടര്‍ന്ന് തിരുശേഷിപ്പ് ആശീര്‍വാദവും ആകാശവിസ്മയവും നടന്നു. വികാരി ഫാ. ക്രിസ്റ്റോണ്‍ പെരുമാട്ടില്‍, കൈക്കാരന്മാരായ ജോയ് നടയ്ക്കലാന്‍, ഐസക് കുറ്റിക്കാടന്‍, ജനറല്‍ കണ്‍വീനര്‍ വര്‍ഗീസ് തെക്കേത്തല എന്നിവര്‍ നേതൃത്വംനല്കി.
വെണ്ടോര്‍ സെന്റ് മേരീസ് പള്ളി
വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് കൊടിയേറി. കെസിബിസി യൂത്ത് കമ്മീഷന് സെക്രട്ടറി ഫാ. ഡിറ്റോ കൂള കൊടിയേറ്റ് നിര്‍വഹിച്ചു. വികാരി ഫാ. ജോസ് പുന്നോലിപ്പറമ്പില്‍, സഹവികാരി ഫാ. ബെന്വിന് തട്ടില്‍, കൈക്കാരന് സിറില്‍ മഞ്ഞളി, ജനറല്‍ കണ്‍വീനര്‍ ടോണി കല്ലുക്കാരന്, മറ്റു കൈക്കാരന്മാര്, തിരുനാള്‍ കമ്മിറ്റി അംഗങ്ങളും വിശ്വാസികളും പങ്കെടുത്തു. 10,11,12,13 തീയതികളിലാണ് തിരുനാള്‍.