ദേവാലയങ്ങളിൽ തിരുനാൾ
1492315
Saturday, January 4, 2025 12:58 AM IST
തൂമ്പാക്കോട്
സെന്റ് സെബാസ്റ്റ്യൻസ്
തൂമ്പാക്കോട്: സെന്റ്് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ അമ്പുതിരുനാളിനു വികാരി ഫാ. അഡ്വ. തോമസ് പുതുശേരി കൊ ടിയുയർത്തി, തുടർന്ന് വിശുദ്ധ കുർബാന, ലദീഞ്ഞ്, നൊവേന, പ്രസുദേന്തി വാഴ്ച,
ഇന്ന് രാവിലെ 6.30ന് പ്രസുദേന്തി വാഴ്ച, വിശുദ്ധ കുർബാന, ലദീഞ്ഞ്, തുടർന്ന് വീടുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ്, രാത്രി 10ന് യൂണിറ്റുകളിൽനിന്നും അന്പെഴുന്നെള്ളിപ്പുകൾ പള്ളിയിൽ സമാപിക്കും.
നാളെ രാവിലെ 6.30ന് വിശുദ്ധ കുർബാന, 10 ന് ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ഫാ. ജോസ് കിഴക്കേയിൽ മുഖ്യകാർമികത്വം വഹിക്കും. ഫാ. ജോസ് മുണ്ടാടൻ തിരുനാൾ സന്ദേശം നല്‍കും. വൈകീട്ട് നാലിന് വിശുദ്ധ കുർബാന. തുടർന്ന് തിരുനാൾ പ്രദക്ഷിണം.
ശാന്തിപുരം
സെന്റ് തോമസ്
മേലൂർ: ശാന്തിപുരം സെന്റ് തോമസ് ദേവാലയത്തിൽ വിശുദ്ധ തോമാശ്ലീഹായുടെയും വിശുദ്ധ സെബസ്റ്റ്യാനോസിന്റെയും തിരുനാളിന് ചാന്ദാ രൂപത മെത്രാ ൻ മാർ എഫ്രേം നരികുളം കൊടി യുയർത്തി.
ഇന്നു രാവിലെ 6.30 ന് കുർബാന, തുടർന്നു വീടുകളിലേക്ക് അമ്പെഴുന്നെള്ളിപ്പ്, രാത്രി ഒന്പതിനു യൂണിറ്റുകളിൽനിന്നും അമ്പ് എഴുന്നെള്ളിപ്പുകൾ പള്ളിയിൽ സമാപിക്കും. ലദീഞ്ഞ്, സമാപന പ്രാർഥന, ബാൻഡ് മേളം.
നാളെ രാവിലെ 6.30 ന് ദിവ്യബലി, വൈകീട്ട് നാലിന് ആഘോ ഷമായ പാട്ടുകുർബാനയ്ക്ക് ഫാ. വർഗീസ് പാലാട്ടി മുഖ്യകാർമികത്വം വഹിക്കും. ഫാ. ജോസഫ് പാലാട്ടി തിരുനാൾ സന്ദേശം നൽകും. തുടർന്ന് പ്രദക്ഷിണം, വർണ മഴ.
പിള്ളപ്പാറ
സെന്റ് തോമസ്
പിള്ളപ്പാറ: സെന്റ് തോമസ് ദേവാലയത്തിൽ വിശുദ്ധ സെബസ് ത്യാനോസിന്റെയും വിശുദ്ധ തോ മാശ്ലീഹായുടെയും തിരുനാളിന് അരൂർമുഴി പള്ളി വികാരി ഫാ. ജോയ് മേനോത്ത് കൊടിയേറ്റി.
ഇന്നു രാവിലെ ഏഴിന് ദിവ്യബലി, രൂപം എഴുന്നള്ളിച്ചുവയ് ക്കൽ, വീടുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ്, രാത്രി പത്തിന് കുടുംബയൂണിറ്റുകളിൽ നിന്നുള്ള അമ്പ് പ്രദക്ഷിണങ്ങൾ പള്ളിയിൽ സമാപിക്കും.
തിരുനാൾ ദിനമായ നാളെ രാവിലെ പത്തിനുള്ള തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ. ടോണി പാറേക്കാടൻ മുഖ്യകാർമികനാകും. ഫാ. ചാൾസ് ചിറ്റാട്ടുകരക്കാരൻ വചന സന്ദേശം നൽകും. വൈകീട്ട് അഞ്ചിനു തിരുനാൾ പ്രദക്ഷിണം. തുടർന്ന് കൊച്ചിൻ കൈരളിയുടെ ഗാനമേള ഉണ്ടാകും.
ചാലക്കുടി കാർമൽ
ആശ്രമം
ചാലക്കുടി: കാർമൽ ആശ്രമദേവാലയത്തിൽ വിശുദ്ധ ചാവറ കുരിയാക്കോസ് ഏലിയാസച്ചന്റെ തിരുനാളിന് ചാലക്കുടി സെന്റ് മേരീസ് ഫൊറോന പള്ളി വികാരി ഫാ. വർഗീസ് പാത്താടൻ കൊടി ഉയർത്തി.
ഇന്ന് വൈകീട്ട് 5.30 നുള്ള ദിവ്യബലിക്ക് ഫാ. സണ്ണി പുന്നേലിപ്പറമ്പിൽ സന്ദേശം നൽകും. നാളെ വൈകീട്ട് അഞ്ചിനുള്ള ദിവ്യബലിക്ക് നവവൈദികർ കാർമികത്വം വഹിക്കും. തിരുശേഷിപ്പ് വണക്കം, പ്രദക്ഷിണം, വർണ മഴ.
കാതിക്കുടം
സെന്റ് മേരീസ്
കൊരട്ടി: കാതിക്കുടം സെന്റ് മേരീസ് പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് കൊടിയേറി.
കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളി വികാരി ഫാ. ജോൺസൺ കക്കാട്ട് കൊടിയേറ്റി. തുടർന്ന് വരാപ്പുഴ സെന്റ് തോമസ് പള്ളി വികാരി ഫാ. ജെയ്സൺ മേലേടത്തിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും നാൊവേനയും ലദീഞ്ഞും നടന്നു.
ഇന്നു രാവിലെ ഏഴിന് വികാരി ഫാ.ജോസ് ഓലിയാപ്പുറത്തിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന. വൈകീട്ട് അഞ്ചിന് വിശുദ്ധരുടെ രൂപങ്ങൾ പന്തലിൽ വയ്ക്കും. ഒന്‍പതിന് അമ്പു പ്രദക്ഷിണം പള്ളിയിലെത്തും. തുടർന്ന് ലദീഞ്ഞ്, ശിങ്കാരിമേളം.
തിരുനാൾ ദിനമായ നാളെ രാവിലെ ഏഴിന് വിശുദ്ധ കുർബാന. 9.30ന് നടക്കുന്ന ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ. പ്രവീൺ വെള്ളാട്ടുപറമ്പിൽ മുഖ്യകാർമികനാകും. ഫാ. ജോസഫ് മണവാളൻ വചനസന്ദേശം നൽകും. തുടർന്ന് ഭക്തിനിർഭരമായ പ്രദക്ഷിണം. രാത്രി ഏഴിന് വോയ്സ് ഓഫ് കൊച്ചിന്റെ ഗാനമേള.
മാപ്രാണം
ഹോളിക്രോസ്
മാപ്രാണം: ഹോളിക്രോസ് തീര്‍ഥാടന ദേവാലയത്തില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ അമ്പു തിരുനാളിനു നവവൈദികന് ഫാ. റിജോ എടുത്തിരുത്തിക്കാരന്‍ കൊടി ഉയര്‍ത്തി. തിരുക്കര്‍മങ്ങള്‍ക്ക് വികാരി ഫാ. ജോണി മേനാച്ചേരി, അസി. വികാരി ഫാ. ലിജോ മണിമലക്കുന്നേല്‍ എന്നിവര്‍ നേതൃത്വം നല്കി.
ഇന്നു രാവിലെ ആറിനുള്ള ദിവ്യബലിക്കുശേഷം വീടുകളിലേക്കുള്ള അമ്പെഴുന്നള്ളിപ്പുകള്‍ ആരംഭിക്കും. രാത്രി 10.30 ന് അമ്പെഴുന്നള്ളിപ്പുകള്‍ പള്ളിയില്‍ സമാപിക്കും.
നാളെ രാവിലെ 10.30 നുള്ള തിരുനാള്‍ ദിവ്യബലിക്ക് ഫാ. മെജിന്‍ കല്ലേലി മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. ജോസ് കേളംപറമ്പില്‍ തിരുനാള്‍ സന്ദേശം നല്‍കും. നാലിന് തിരുനാള്‍ പ്രദക്ഷിണം.
തിങ്കളാഴ്ച വൈകീട്ട് ഏഴിന് അമ്പ് ഫെസ്റ്റിവല്‍. കൈക്കാരന്മാരായ മിന്‍സന്‍ പാറമേല്‍, ടോമി എടത്തിരുത്തിക്കാരന്‍, അനൂപ് ബേബി അറയ്ക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കും
ചായ്പൻകുഴി
സെന്റ് ആന്റണീസ്
ചായ്പൻകുഴി: സെന്റ് ആന്റണീസ് ദേവാലയത്തിൽ വിശുദ്ധ സെ ബസ്റ്റ്യാനോസിന്റെ അന്പുതിരുനാളിന് രൂപത വികാരി ജനറാൾ മോൺ. വിൽസൺ ഈരത്തറ കൊടിയേറ്റി. ഇന്നു രാവിലെ ഏഴിന് ലദീഞ്ഞ്, നൊവേന, പാട്ടുകുര്‍ബാന, രൂപം എഴുന്നള്ളിപ്പ്. തുടർന്ന് വീടുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ്. രാത്രി ഒന്‍പതിന് അമ്പുപ്രദക്ഷിണങ്ങൾ പള്ളിയിൽ സമാപിക്കും. വാദ്യമേള മത്സരം, വർണമഴ.
നാളെ രാവിലെ 6.30ന് വിശുദ്ധ കുർബാന. 9.30ന് പ്രസുദേന്തി വാഴ്ച.10ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് ഇടവകയിലെ നവ വൈദികൻ ഫാ. ആന്റണി നബളം കാർമികത്വം വഹിക്കും ഫാ. ജെയിംസ് ചക്ക്യേത്ത് തിരുനാൾ സന്ദേശം നല്‍കും. വൈകീട്ട് നാലിന് വിശുദ്ധ കുർബാന, തിരുനാൾ പ്രദക്ഷിണം. ഏഴിന് പ്രദക്ഷിണം സമാപി ക്കും. 7.30 ന് ദൃശ്യകലാവിസ്മയം.
മേട്ടിപ്പാടം
സെന്റ് ജോസഫ്സ്
മേട്ടിപ്പാടം: സെന്റ് ജോസഫ് ദേവാലയത്തിൽ വിശുദ്ധ സെബസ്റ്റ്യാനോസിന്റെ അമ്പുതിരുനാളിന് ഫാ. വിനോദ് കരിമാലിക്കൽ കൊടി ഉയർത്തി.
ഇന്നു രാവിലെ 6.45 ന് വിശുദ്ധ കുർബാന, വീടുകളിലേക്ക് അമ്പെഴുന്നെള്ളിപ്പ്. വൈകീട്ട് 6.30 ന് യൂണിറ്റുകളിൽനിന്നും അമ്പു പ്രദക്ഷിണങ്ങൾ പള്ളിയിൽ സമാപിക്കും.
നാളെ രാവിലെ 10.30 ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ. ജോർജ് ഞാറ്റുതൊട്ടിയിൽ മുഖ്യകാർമികത്വം വഹിക്കും. ഫാ. പോളി കണ്ണൂക്കാടൻ തിരുനാൾ സന്ദേശം നല്‍കും.
കൊടുങ്ങ സെന്റ്്
സെബാസ്റ്റ്യന്‍സ്
വെള്ളിക്കുളങ്ങര: കൊടുങ്ങ സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തില്‍ ഇടവക മധ്യസ്ഥന്റെ സുവര്‍ണ ജൂബിലി വര്‍ഷ തിരുനാളിനു കൊടിയേറി. നവവൈദികന് ഫാ. വിബിന് വേരംപിലാവ് കൊടിയേറ്റുകര്‍മം നിര്‍വഹിച്ചു. ആഘോഷമായ ദിവ്യബലി, ലദീഞ്ഞ്, നൊവേന, വചന സന്ദേശം എന്നിവയുമുണ്ടായി. വികാരി ഫാ. ഷിബു നെല്ലിശേരി, ട്രസ്റ്റിമാരായ ദേവസി മാഞ്ഞൂക്കാരന്‍, കൊച്ചപ്പന് ചക്യേത്ത്, ഷാജന് കുറിയേടത്ത്, കണ്‍വീനര്‍ ഡേവിസ് പാണാടന്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
11, 12,13 തീയതികളിലാണു തിരുനാൾ. 10 ന് കൂടുതുറക്കല് ശുശ്രൂഷ, വാഹന അകമ്പടിയോടെ പ്രദക്ഷിണം, 11 ന് രാവിലെ ദിവ്യബലിക്കുശേഷം യൂണിറ്റുകളിലേക്ക് അമ്പെഴുന്നെള്ളിപ്പ്, രാത്രി 11 ന് അമ്പുപ്രദക്ഷിണം സമാപനം.
12 ന് രാവിലെ 10ന് നടക്കുന്ന തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്ക് ഫാ. തേജസ് കുന്നപ്പിള്ളി കാര്‍മികത്വം വഹിക്കും. ഫാ. ആല്വിന് അറയ്ക്കല്‍ സഹകാര്‍മികനാകും. ഫാ. മെല്വിന് കളപ്പുരയ്ക്കല്‍ സന്ദേശം നല്‍കും. ഉച്ചകഴിഞ്ഞ് 3.30ന് ഇടവകയിലെ വൈദികരുടെ നേതൃത്വത്തിലുള്ള ദിവ്യബലി, തുടര്‍ന്ന് പ്രദക്ഷിണം.