ദേവാലയങ്ങളിൽ തിരുനാൾ
1492073
Friday, January 3, 2025 1:45 AM IST
സേവിയൂർ
പള്ളി
മാള: കൊമ്പത്തുകടവ് സേവിയൂർ സെന്റ്് ഫ്രാൻസിസ് സേവ്യേ ഴ്സ് പള്ളിയിൽ വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും തിരുനാൾ കൊടിയേറ്റം ഇന്നു നടക്കും. ഇന്നു വൈകിട്ട് 5.30ന് ഫാ. ഫെബിൻ കൊടിയൻ കൊടിയേറ്റം നിർവഹിക്കും. തുടർന്ന് വിശുദ്ധ കുർബാന, ലദീഞ്ഞ്, നൊവേന എന്നിവ നടക്കും. വൈകീട്ട് ഏഴിന് നാടകം. നാളെ രാവിലെ 6.30ന് വിശുദ്ധ കുർബാന, തുടർന്ന് വീടുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ്. വൈകീട്ട് ആറിന് ലദീഞ്ഞ്, നൊവേന. രാത്രി എട്ടിന് അമ്പ് പ്രദക്ഷിണങ്ങൾ തിരികെ പള്ളിയിലേക്ക്.
തിരുനാൾദിനമായ അഞ്ചിന് രാവിലെ 6.30ന് വിശുദ്ധ കുർബാന, പത്തിന് തിരുനാൾകുർബാന. വൈകീട്ട് നാലിന് വിശുദ്ധ കുർബാനയെതുടർന്ന് തിരുനാൾ പ്രദക്ഷിണം, രാത്രി 7. 30ന് മെഗാ മ്യൂസിക് ഫ്യൂഷൻ. ആറിനു രാവിലെ 6.30ന് പരേതർക്കുള്ള അനുസ്മരണബലി, സെമിത്തേരിയിൽ ഒപ്പീസ്.
തിരുനാളിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി വികാരി ഫാ. ഫെബിൻ കൊടിയൻ, കൈക്കാരന്മാരായ കൊച്ചപ്പൻ പഞ്ഞിക്കാരൻ, ജോണി പ്ലാക്കൽ, ജനറൽ കൺവീനർ ആൽബർട്ട് മേയ്ക്കാട്ടുപറമ്പിൽ എന്നിവർ പറഞ്ഞു.
പൊയ്യ പള്ളി
പൊയ്യ: സെന്റ് അപ്രേം പള്ളിയിലെ പരിശുദ്ധ കന്യകമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ അപ്രേമിന്റെയും സംയുക്തതിരുനാളിനു കൊടികയറി.
സഹൃദയ കോളജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ് എക്സിക്യൂട്ടീവ് ഡയറക്ടർ റവ.ഡോ. ഡേവിസ് ചെങ്ങിനിയാടൻ കൊടികയറ്റകർമം നിർവഹിച്ചു. വികാരി ഫാ. ലിന്റോ പനംകുളം, ഇടവകവൈദികരായ ഫാ. പോൾ മാഞ്ഞൂരാൻ, ഫാ. തോമസ് പാറയിൽ എന്നിവർ പങ്കെടുത്തു.