കൊരട്ടി വൈഎംസിഎ കുടുംബസംഗമം നടത്തി
1492904
Monday, January 6, 2025 1:41 AM IST
കൊരട്ടി: വൈഎംസിഎ കൊരട്ടി യൂണിറ്റിന്റെ കുടുംബസംഗമം കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളി വികാരി ഫാ. ജോൺസൺ കക്കാട്ട് ഉദ്ഘാടനം ചെയ്തു.
വൈഎംസിഎ യൂണിറ്റ് പ്രസിഡന്റ് ആന്റോ പെരേപ്പാടൻ അധ്യക്ഷത വഹിച്ചു. വൈഎംസിഎ ദേശീയ ജനറൽ സെക്രട്ടറി എൻ.വി. എൽദോ മുഖ്യാതിഥിയായി. പുതിയ അംഗങ്ങളുടെ ഇൻഡക്ഷനും അദ്ദേഹം നിർവഹിച്ചു.
വൈഎംസിഎ വനിത ഫോറത്തിന്റെ മിഷൻ ഹോപ്പ് പ്രോജക്ടിന്റെ ഭാഗമായി നിർധന കുടുംബിനികൾക്കായുള്ള സഹായവും വിതരണം ചെയ്തു. കേരള റീജിയൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബേബി കല്ലൂക്കാരൻ, രാജൻ തോമസ്, മനോജ് നാൽപ്പാട്ട്, പി.യു. മാമൻ, തോമസ് ഇടശേരി, ജോർജ് വർഗീസ്, അലക്സ് പറക്കാടത്ത്, സ്റ്റെല്ല വർഗീസ്, ഷാലി വർഗീസ്, സിന്ധു ബെന്നി എന്നിവർ പ്രസംഗിച്ചു.