സഹൃദയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിന് ബാങ്ക് ഓഫ് ബറോഡ അച്ചീവ്മെന്റ് അവാർഡ്
1492308
Saturday, January 4, 2025 12:30 AM IST
കൊടകര: സഹൃദയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിനെ ബാങ്ക് ഓഫ് ബറോഡ ദേശീയതലത്തിലുള്ള മികച്ച വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഒന്നായി തെരഞ്ഞെടുത്തു. തുടർച്ചയായി മൂന്നാം തവണയാണ് ഇൻസ്റ്റിറ്റ്യൂട്ട് ഈ നേട്ടം കൈവരിക്കുന്നത്.
ഇന്ത്യയിലെ മികച്ച കോളജിലെ വിദ്യാർഥികൾക്കു ബെസ്റ്റ് ഇൻ അക്കഡേമിക്സ്, ബെസ്റ്റ് ഇൻ സ്പോർട്സ്, ബെസ്റ്റ് ഓൾ റൗണ്ടർ എന്നീ മൂന്നു വിഭാഗങ്ങളിലായി ബാങ്ക് ഓഫ് ബറോഡ നൽകുന്ന അച്ചീവ്മെന്റ് അവാർഡിന് ഇൻസ്റ്റിറ്റ്യൂട്ടിലെ എംബിഎ രണ്ടാംവർഷത്തിലെ മൂന്നു വിദ്യാർഥികൾ അർഹരായി. അക്കഡേമിക്സിൽ മികച്ച സ്കോർ നേടിയ പി.കെ. ഗോപിക, സ്പോർട്സിൽ വി.എസ്. ശ്രീഹരി, മികച്ച ഓൾ റൗണ്ടറായി അലീന ബിജു എന്നിവരെയാണ് തെരഞ്ഞെടുത്തത്.
ബാങ്ക് ഓഫ് ബറോഡ തൃശൂർ റീജണൽ ഹെഡ് പി. വിമൽജിത്ത് വിദ്യാർഥികളെ 31,000 രൂപയുടെ കാഷ് അവാർഡ് നൽകി അനുമോദിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് മാനേജർ മോണ്‍. വിൽസണ്‍ ഈരത്തറ അധ്യക്ഷനായി. എക്സിക്യൂട്ടീവ് ഡയറക്ടർ റവ.ഡോ. ജിനോ ജോണി മാളക്കാരൻ, ഡയറക്ടർ ഡോ. ധന്യ അലക്സ് എന്നിവർ പ്രസംഗിച്ചു.