ഉല്ലാസയാത്രയില്‍ പങ്കെടുത്ത് അഞ്ഞൂറോളം വയോജനങ്ങള്‍
1492747
Sunday, January 5, 2025 7:39 AM IST
മൂന്നുമുറി: മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ വയോജന സര്‍ഗ സംഗമത്തിന്റെ ഭാഗമായി അഞ്ഞൂറോളം വയോജനങ്ങളെ പങ്കെടുപ്പിച്ച് കൊച്ചിയിലേക്ക് സംഘടിപ്പിച്ച ഉല്ലാസയാത്ര ശ്രദ്ധേയമായി. പഞ്ചായത്തിലെ 23 വാര്‍ഡുകളില്‍ നിന്നുള്ള വയോജനങ്ങളാണ് യാത്രയില്‍ പങ്കെടുത്തത്.
കോവിഡ് കാലത്തെ ലോക്ഡൗണ്‍ സമയത്ത് മാനസികസമ്മര്‍ദം അനുഭവിക്കുന്ന വയോജനങ്ങളെ ചേര്‍ത്തുപിടിക്കാനായി രൂപം നല്കിയ "ഗ്രാന്‍ഡ് കെയര്‍ മറ്റത്തൂര്‍' എന്ന സോഷ്യല്‍ മീഡിയ കൂട്ടായ്മയാണു യാത്ര സംഘടിപ്പിച്ചത്.
രാവിലെ മൂന്നുമുറിയിലുള്ള പഞ്ചായത്ത് ഓഫീസ് പരിസരത്തുനിന്ന് ആരംഭിച്ച യാത്ര കെ.കെ.രാമചന്ദ്രന് എംഎല്‍എ ഫ്ലാഗ് ഓഫ് ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് അശ്വതി വിബി, വൈസ് പ്രസിഡന്റ് ഷാന്റോ കൈതാരത്ത്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് വി.എസ്. നിജില്‍, വാര്‍ഡംഗങ്ങള്‍, വയോജന ക്ലബ് ഭാരവാഹികളായ ടി.ഡി. ശ്രീധരന്, എ.കെ.രാജന് എന്നിവര്‍ യാത്രക്കു നേതൃത്വം നല്കി. തൃപ്പൂണിത്തുറ ഹില്‍പാലസ്, മറൈന്‍ ഡ്രൈവ്, ചെറായി ബീച്ച് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് സംഘം മടങ്ങിയെത്തിയത്.