യുവതിയും കുഞ്ഞും മരിച്ചനിലയില്‍
1492859
Sunday, January 5, 2025 11:52 PM IST
ആളൂര്‍: യുവതിയേയും അഞ്ചുവയസുള്ള മകളേയും ഫാനില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ആളൂര്‍ കദളിച്ചിറ റോഡിനു സമീപം വാടകകെട്ടിത്തില്‍ താമസിക്കുന്ന തലോര്‍ സ്വദേശി കണ്ടംകുളത്തി സജിത്തിന്റെ ഭാര്യ സുജി(32), മകള്‍ നക്ഷത്ര എന്നിവരെയാണ് ഇന്നലെ നാലോടെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
ഡ്രൈവറായ ഭര്‍ത്താവ് ജോലിക്കു പോയ സമയത്തായിരുന്നു സംഭവം. ഒന്നര മാസമായി ഈ കുടുംബം ആളൂരില്‍ വാടകയ്ക്ക് താമസിച്ചുവരികയാണ്. വലപ്പാടാണ് യുവതിയുടെ സ്വദേശം. മൃതദേഹങ്ങള്‍ ചാലക്കുടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. ആളൂര്‍ പോലീസ് മേല്‍നടപടികൾ സ്വീകരിച്ചു.