ചെ​ട്ടി​ക്കാ​ട്: വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​ത്തി​ൽ വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ അ​ഴു​കാ​ത്ത നാ​വി​ന്‍റെ തി​രു​ശേ​ഷി​പ്പു​പ്ര​തി​ഷ്ഠ​യു​ടെ സു​വ​ർ​ണ​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. ഏ​ഴാം​തീ​യ​തി​യാ​ണ് സു​വ​ർ​ണ​ജൂ​ബി​ലി​ദി​നം.

ഇ​ന്നും പാ​ദു​വാ​യി​ലെ ബ​സി​ലി​ക്ക​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന വി​ശു​ദ്ധ​ന്‍റെ അ​ഴു​കാ​ത്ത നാ​വി​ന്‍റെ ഒ​രം​ശ​മാ​ണ് ചെ​ട്ടി​ക്കാ​ട് 1975 ജ​നു​വ​രി ഏ​ഴി​ന് അ​ന്ന​ത്തെ വ​രാ​പ്പു​ഴ രൂ​പ​ത മെ​ത്രാ​ൻ ഡോ. ​ജോ​സ​ഫ് കേ​ള​ന്ത​റ ഫാ. ​ഡൊ​മി​നി​ക് ചി​റ​യ​ത്തി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ പ്ര​തി​ഷ്ഠി​ച്ച​ത്. വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ ഈ ​തി​രു​ശേ​ഷി​പ്പ് സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന ഏ​ഷ്യ​യി​ലെ ഏ​ക​ദേ​വാ​ല​യ​മാ​ണ് ചെ​ട്ടി​ക്കാ​ട് തീ​ർ​ഥാ​ട​ന കേ​ന്ദ്രം. അ​തി​നാ​ലാ​ണ് കി​ഴ​ക്കി​ന്‍റെ പാ​ദു​വ എ​ന്നു ചെ​ട്ടി​ക്കാ​ട് ദേ​വാ​ല​യം അ​റി​യ​പ്പെ​ടു​ന്ന​ത്.

ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ചു ന​ട​ത്തു​ന്ന കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നി​ർ​ധ​ന​രാ​യ ഒ​രു കു​ടും​ബ​ത്തി​നു നി​ർ​മി​ച്ചു​ന​ൽ​കു​ന്ന ഭ​വ​ന​ത്തി​ന്‍റെ ക​ല്ലി​ട​ൽ​ക​ർ​മം റെ​ക്ട​ർ റ​വ.​ഡോ. ബെ​ന്നി വാ​ഴ​ക്കൂ​ട്ട​ത്തി​ൽ നി​ർ​വ​ഹി​ച്ചു.

‌ജൂ​ബി​ലി​ദി​ന​മാ​യ ചൊ​വ്വാ​ഴ്ച രാ​വി​ലെ 10.30 നു ​ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​ക്കു കോ​ട്ട​പ്പു​റം രൂ​പ​ത മെ​ത്രാ​ൻ ഡോ. ​അം​ബ്രോ​സ് പു​ത്ത​ൻ​വീ​ട്ടി​ൽ മു​ഖ്യ​കാ​ർ​മി​ക​നാ​കും. ഫാ. ​സു​ഭാ​ഷ് ഒ​സി​ഡി വ​ച​ന​സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്നു തി​രു​ശേ​ഷി​പ്പ് പേ​ട​ക​ത്തി​ൽ​നി​ന്നും പു​റ​ത്തെ​ടു​ത്ത് പ്ര​ദ​ക്ഷി​ണ​മാ​യി കൊ​ണ്ടു​വ​രും. രാ​വി​ലെ 6.15 മു​ത​ൽ വൈ​കീ​ട്ട് 6.30 വ​രെ തു​ട​ർ​ച്ച​യാ​യി ദി​വ്യ​ബ​ലി, നൊ​വേ​ന, ആ​രാ​ധ​ന എ​ന്നി​വ ന​ട​ക്കും.

ജൂ​ബി​ലി​ദി​ന​ത്തി​ൽ തീ​ർ​ഥാ​ട​ക​രു​ടെ തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്തു വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ള്ള​താ​യി റെ​ക്ട​ർ റ​വ.​ഡോ. ബെ​ന്നി വാ​ഴ​ക്കൂ​ട്ട​ത്തി​ൽ, ഫാ.​അ​ജ​യ് ആ​ന്‍റ​ണി പു​ത്ത​ൻ​പ​മ്പി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.