ഹോട്ടലുകളുടെ ഗ്രേഡ് തിരിച്ച് വിലനിലവാരം നിശ്ചയിക്കണം
1492913
Monday, January 6, 2025 1:41 AM IST
തൃശൂർ: ഹോട്ടലുകളുടെ നിലവാരം അനുസരിച്ചു ഗ്രേഡ് തിരിച്ചു വിലനിലവാരം നിശ്ചയിക്കണമെന്നു തൃശൂർ ജില്ല കണ്‍സ്യൂമർ പ്രൊട്ടക്ഷൻ കൗണ്‍സിൽ യോഗം. മാനദണ്ഡങ്ങൾ പാലിക്കാതെ സ്വയം വിലനിശ്ചയിക്കുന്ന രീതിക്കുപകരം സൗകര്യങ്ങൾ കണക്കാക്കി വിലനിലവാരം നിശ്ചയിക്കണം. എൽപിജി സിലിണ്ടർ പരിശോധനയ്ക്കു വൻ സർവീസ് ചാർജ് ഈടാക്കുന്നതു നിർത്തുക, ഷോപ്പുകളിൽ മാഞ്ഞുപോകാത്ത ബില്ലുകൾ നൽകുക, എൽപിജി ഓപ്പണ്‍ ഫോറം മൂന്നു മാസത്തിൽ ഒരിക്കൽ വിളിച്ചുകൂട്ടുക തുടങ്ങിയ ആവശ്യങ്ങളും ഉയർന്നു.
യോഗത്തിൽ സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ, അഡിഷണൽ ഡിസ്ട്രിക്ട് മാജിസ്ട്രേറ്റ് എം. മുരളി, ഡെപ്യൂട്ടി കളക്ടർ പി.എ. വിഭൂഷണൻ, ഡിഎസ്ഒ പി.ആർ. ജയചന്ദ്രൻ, കണ്‍സ്യുമർ പ്രൊട്ടക്ഷൻ കൗണ്‍സിൽ അംഗങ്ങളായ ജെയിംസ് മുട്ടിക്കൽ, പ്രിൻസ് തെക്കൻ, വിൽസണ്‍, വി.എൻ. നാരായണൻ, എം.കെ. ഉണ്ണികൃഷ്ണൻ, വിവിധ വകുപ്പ് ജില്ലാ മേധാവികൾ, ഇന്ത്യൻ ഓയിൽ കോർപറേഷൻ ഡിവിഷൻ മാനേജർ തുടങ്ങിയവർ പങ്കെടുത്തു.