കുഴിക്കാട്ടുശേരി സെന്റ് മേരീസ് പള്ളിയിൽ ഇടവകദിനവും വികാരി ഫാ. ജോർജ് മംഗലന്റെ പൗരോഹിത്യ സുവർണ ജൂബിലിയും ആഘോഷിച്ചു
1492910
Monday, January 6, 2025 1:41 AM IST
മാള: കുഴിക്കാട്ടുശേരി സെന്റ് മേരീസ് ഇടവകദിനവും വികാരി ഫാ. ജോർജ് മംഗലന്റെ പൗരോഹിത്യത്തിന്റെ സുവർണ ജൂബിലിയും ആഘോഷിച്ചു. ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് പൊതുസമ്മേളനം ഉദ്ഘാടനംചെയ്തു. ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടൻ അധ്യക്ഷത വഹിച്ചു. മന്ത്രി ഡോ. ആർ. ബിന്ദു ജൂബിലേറിയനെ മെമന്റോ നൽകിയും മാർ പോളി കണ്ണൂക്കാടൻ പൊന്നാടയണിയിച്ചും ആദരിച്ചു.
വിവിധ ചാരിറ്റി പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ആർ. ജോജോ നിർവഹിച്ചു. പുത്തൻചിറ ഫൊറോന വികാരി ഫാ. ബിനോയ് പൊഴോലിപറമ്പിൽ ഇടവക ദിനാഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. അഴീക്കോട് മാർത്തോമ തീർഥകേന്ദ്രം റെക്ടർ ഫാ. സണ്ണി പുന്നേലിപറമ്പിൽ സിഎംഐ മതബോധന അധ്യാപനരംഗത്ത് 50 വർഷം സേവനമനുഷ്ഠിച്ച സെലീന ടീച്ചറെ ആദരിച്ചു.
മാള ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജുമൈല ഷഗീർ, മദർ സുപ്പീരിയർ സിസ്റ്റർ പുഷ്പ സിഎസ്എൻ, സമർപ്പിതരുടെ പ്രതിനിധി സിസ്റ്റർ റോസ്ലിസ്റ്റ് സിഎംസി, പാസ്റ്ററൽ കൗൺസിൽ മെമ്പർ സിസിലി ഷാജൻ, ആഘോഷക്കമ്മിറ്റി രക്ഷാധികാരി പി.ടി. തോമസ്, റിസപ്ഷൻ കമ്മിറ്റി കൺവീനർ പി.യു. വിൽസൺ തുടങ്ങിയവർ പ്രസംഗിച്ചു. ഫാ. ജോർജ് മംഗലൻ, സെലീന ടീച്ചർ എന്നിവർ മറുപടിപ്രസംഗം നടത്തി.
ഗ്രാമപഞ്ചായത്ത് മെമ്പർമാരായ മിനി പോളി, രേഖ സന്തോഷ് എന്നിവർ സമ്മാനദാനം നിർവഹിച്ചു. ട്രസ്റ്റി പി. ഒ തോമസ് റിപ്പോർട്ട് അവതരിപ്പിച്ചു. ജനറൽ കൺവീനർ പി.പി. പീറ്റർ സ്വാഗതവും ട്രസ്റ്റി കെ.എഫ്. ജോളി നന്ദിയും പറഞ്ഞു.