വികസിത് ഭാരത് യംഗ് ലീഡേഴ്സ് 2025: പ്രധാനമന്ത്രിയോടു സംവദിക്കാന്‍ ഹരിനന്ദനും
1492753
Sunday, January 5, 2025 7:39 AM IST
ഇരിങ്ങാലക്കുട: ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടക്കുന്ന നാഷണല്‍ യൂത്ത് ഫെസ്റ്റിവല്‍ 2025 ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വികസിത് ഭാരത് യംഗ് ലീഡേഴ്സ് 2025 ഡയലോഗ് പരിപാടിയില്‍ പങ്കെടുക്കാന്‍ ഇരിങ്ങാലക്കുടയില്‍നിന്ന് ഹരിനന്ദനും. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ബിഎ ഇംഗ്ലീഷ് ലിറ്ററേച്ചര്‍ രണ്ടാംവര്‍ഷ ബിരുദവിദ്യാര്‍ഥിയും എന്‍എസ്എസ് വോളന്റിയറുമായ പി.എ. ഹരിനന്ദനാണ് ലീഡേഴ്സ് മീറ്റില്‍ പങ്കെടുക്കാനും പ്രധാനമന്ത്രിയുമായി ആശയം പങ്കുവയ്ക്കുവാനും അവസരം ലഭിച്ചിരിക്കുന്നത്.
എടക്കുളം പട്ടശേരി അനീഷിന്റെയും ജാസ്മി അനീഷിന്റെയും മകനാണ് ഹരിനന്ദന്. സംസ്ഥാനതലത്തില്‍ ഹരിനന്ദനടക്കം 39 പേര്‍ക്കാണ് ഈ അസുലഭ അവസരം ലഭിച്ചിരിക്കുന്നത്.