നിലവിലെ അപാകതകള്‍ പരിഹരിക്കണം: ബിജെപി ധര്‍ണ നടത്തി
1492741
Sunday, January 5, 2025 7:39 AM IST
പടിയൂര്‍: എടതിരിഞ്ഞി വില്ലേജിലെ ഭൂമിയുടെ ന്യായവിലയുടെ അപാകത പരിഹരിക്കാന്‍ അദാലത്ത് നടത്താതെ നിയമംമൂലം സര്‍ക്കാര്‍ ക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് അദാലത്ത് സംഘടിപ്പിച്ച എച്ച്ഡിപി സമാജം ഹാളിനു മുന്പില് ബിജെപി പടിയൂര്‍ പഞ്ചായത്ത് കമ്മിറ്റി ധര്‍ണനടത്തി.
ബിജോയ് കളരിക്കല്‍ ഉദ്ഘാടനം ചെയ്തു. വാണി കോപ്പിള്ളിപ്പറമ്പില്, ഗോപാലകൃഷ്ണന് വലുപറമ്പില്‍, സന്ദീപ് പുല്ലൂറ്റിക്കാരന്, നിജി കോപ്പുള്ളി പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.