ഇ​രി​ങ്ങാ​ല​ക്കു​ട: വി​ദ്യാ​ര്‍​ഥി​ക​ളു​ടെ നൂ​ത​നാ​ശ​യ​ങ്ങ​ള്‍ പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​നൊ​പ്പം സാ​ങ്കേ​തി​ക​വി​ദ്യ​യി​ലൂ​ടെ സ​മൂ​ഹ​ത്തി​ന്‍റെ വി​ക​സ​നം ല​ക്ഷ്യ​ംവച്ച് സെ​ന്‍റ്് ജോ​സ​ഫ്‌​സ് കോ​ള​ജ് സ്ഥാപിച്ച റോ​ബോ​ട്ടി​ന്‍റെ-"ജോ​സ​ഫൈ​ന്‍' ലോ ​ഞ്ചിം​ഗ് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​ആ​ര്‍. ബി​ന്ദു നി​ര്‍​വ​ഹി​ച്ചു.

ശാ​സ്ത്ര​സാ​ങ്കേ​തി​ക​വി​ദ്യ അ​നു​ദി​നം വി​ക​സി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന പു​തുകാ​ല​ത്ത് മ​നു​ഷ്യ മ​സ് തി​ഷ്‌​ക​ങ്ങ​ളേ​ക്കാ​ള്‍ മു​ന്‍ നി​ര​യി​ലാ​ണ് മ​നു​ഷ്യ​നി​ര്‍​മി​ത മ​സ്തി​ഷ്‌​ക​ങ്ങ​ള്‍ സ​ര്‍​ഗാ​ത്മ​ക പ്ര​വൃ​ത്തി​യി​ല​ട​ക്കം ഏ​ര്‍​പ്പെ​ടു​ന്ന​തെ​ന്ന് മ​ന്ത്രി ആ​ര്‍. ബി​ന്ദു പ​റ​ഞ്ഞു. പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ഡോ. ​ബ്ലെ​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പൂര്‍​വവി​ദ്യാ​ര്‍​ഥി​യും പ്രോ​ജ​ക്ട് അ​ഡൈ്വ​സ​റും ചീ​ഫ് കോ-ഓ​ര്‍​ഡി​നേ​റ്റ​റു​മാ​യ ഡോ. ​ഇ​ഷ ഫ​ര്‍ഹ ഖു​റൈ​ഷി, സെ​ല്‍​ഫ് ഫി​നാ​ന്‍​സിം​ഗ് കോ-ഓ​ര്‍​ഡി​നേ​റ്റ​ര്‍ സി​സ്റ്റ​ര്‍ ഡോ. ​റോ​സ് ബാ​സ്റ്റി​ന്‍, ഐ​ ഹാ​ബ് റോ​ബോ​ട്ടി​ക്‌​സ് പ്രോ​ജ​ക്ടി​ന്‍റെ സി​ഒ ആ​ദി​ല്‍, ഗ​ണി​ത​ശാ​സ്ത്ര വി​ഭാ​ഗം അ​ധ്യ​ക്ഷ സി​ന്‍റെ ജോ​യ്, വി​ദ്യാ​ര്‍​ഥി പ്ര​തി​നി​ധി വ​ര​ദ എ​ന്നി​വ​ര്‍ പ്രസംഗിച്ചു.


"ജോ​സ​ഫൈ​ന്‍' റോബോട്ട്

ലൈ​ബ്ര​റി​യി​ലെ പു​സ്ത​ക​ങ്ങ​ള്‍ ക​ണ്ടെ​ത്താ​നും അ​വ​യി​ലെ ആ​ശ​യ​ങ്ങ​ള്‍ പ​റ​ഞ്ഞു​ത​രാ​നും കോ​ള​ജി​ലെ സേ​വ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കാ​നും ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ്് ജോ​സ​ഫ്‌​സ് കോ​ള​ജി​ലെ റോ​ബോ​ട്ടി​നു ക​ഴി​യും. കേ​ര​ള​ത്തി​ലെ ആ​ര്‍​ട്‌​സ് ആ​ന്‍​ഡ് സ​യ​ന്‍​സ് കോ​ള​ജു​ക​ളി​ലെ ആ​ദ്യ റോ​ബോ​ട്ടി​ക്ക് നേ​ട്ട​മാ​ണി​ത്.

"ജോ​സ​ഫൈ​ന്‍' എ​ന്നു പേ​രി ട്ടിരിക്കുന്ന റോബോട്ടിന് വ്യ​ക്തി​ക​ളു​ടെ മു​ഖം തി​രി​ച്ച​റി​യ​ല്‍, ശ​ബ്ദം തി​രി​ച്ച​റി​യ​ല്‍, ത​ത്സ​മ​യ​വി​വ​ര​ങ്ങ​ള്‍ ചോ​ദി​ച്ച​റി​യു​ന്ന​തി​നു​ള്ള ചാ​റ്റ്‌​ബോ​ട്ട് സം​വി​ധാ​നം, ആ​ളു​ക​ള്‍​ക്കു സു​ഗ​മ​മാ​യി കോ​ള​ജ് സേ​വ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കാ​ന്‍ വി​ക​സി​പ്പി​ച്ചെ​ടു​ത്ത മാ​പ്പ് നാ​വി​ഗേ​ഷ​ന്‍ സം​വി​ധാ​നം, ലൈ​ബ്ര​റി​യി​ലെ പു​സ്ത​ക​ങ്ങ​ള്‍ ക​ണ്ടെ​ത്താ​നും അ​വ​യി​ലെ ആ​ശ​യ​ങ്ങ​ള്‍ പ​റ​ഞ്ഞു​ത​രാ​നും സ​ഹാ​യി​ക്കു​ന്ന, കാ​ഴ്ച​പ​രി​മി​ത​രാ​യ കു​ട്ടി​ക​ള്‍​ക്കും പ്ര​യോ​ജ​ന​പ്ര​ദ​മാ​കു​ന്ന റോ​ബോ​ട്ടി​ക് ലൈ​ബ്ര​റി എ​ന്നി​ങ്ങ​നെ അ​ത്യാ​ധു​നി​ക സ​വി​ശേ​ഷ​ത​ക​ള്‍ അ​ട​ങ്ങി​യി​ട്ടു​ള്ള റോ​ബോ​ട്ടി​ക് പ്രോ​ജ​ക്ടാ​ണ് ജോ​ സ​ഫൈ​ന്‍.

വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യ സം​ര​ക്ഷ​ണം, പൊ​തു സേ​വ​ന​ങ്ങ​ള്‍ എ​ന്നി​ങ്ങ​നെ​യു​ള്ള ആ​പ്ലി​ക്കേ​ഷ​നു​ക​ള്‍​ക്കൊ​പ്പം പ്രാ​യോ​ഗി​ക പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കു​ള്ള പ​രി​ഹാ​ര​മെ​ന്ന​നി​ല​യി​ല്‍ ഗ​ണി​ത മോ​ഡ​ലിം​ഗി​ന്‍റെയും എ​ഐ​യു​ടെ​യും റോ​ബോ​ട്ടി​ക്‌​സി​ന്‍റെ​യും ഇ​ന്‍റ​ര്‍ ഡി​സി​പ്ലി​ന​റി ആ​പ്ലി​ക്കേ​ഷ​നു​ക​ളാ​ണ് സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള​ത്. ഗ​ണി​ത​വും ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍റ ലി​ജ​ന്‍​സും അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​യി​ലേ​ക്ക് സ​മ​ന്വ​യി​പ്പി​ച്ചി​രി​ക്കു​ന്നു.

കോ​ള​ജി​ലെ ബി​വോ​ക് മാ​ത്ത​മാ​റ്റി​ക്‌​സ് ആ​ന്‍​ഡ് ആ​ര്‍​ട്ടി​ഫി​ഷ​ല്‍ വി​ഭാ​ഗം അ​ധ്യാ​പി​ക അ​ഞ്ജു പി. ​ഡേ​വി​സാ​ണ് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് മേ​ല്‍​നോ​ട്ടം ന​ല്‍​കി​യ​ത്. കാ​ല​ത്തി​നൊ​ത്ത് കോ​ള​ജി​നെയും അ​പ്‌​ഡേ​റ്റ് ചെ​യ്യു​ക എ​ന്നു​ള്ള​താ​ണ് ഇ​തി​നുപി​ന്നി​ലെ ല​ക്ഷ്യം. കോ​ള​ജി​ലെ ബി​വോ​ക് മാ​ത്ത​മാ​റ്റി​ക്‌​സ് ആ​ന്‍​ഡ് ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍റലി​ജ​ന്‍​സ് വി​ഭാ​ഗം വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് പ​ഠന​ത്തി​ലൂ​ടെ ആ​ര്‍​ജി​ച്ച അ​റി​വ് സ​മൂ​ഹ​ത്തി​നും ഉ​പ​യോ​ഗ​പ്ര​ദ​മാ​ക​ട്ടെ​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​ റോബോട്ട് രൂ​പ​ക​ല്പന ചെ​യ്തി​ട്ടു​ള്ള​ത്.