ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂൾ വാര്‍ഷികം
1492740
Sunday, January 5, 2025 7:39 AM IST
ഇരിങ്ങാലക്കുട: സെന്റ്് മേരീസ് ഹയര്‍ സെക്കൻഡറി സ്കൂളിന്റെ വാര്‍ഷികാഘോഷം ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ അധ്യക്ഷത വഹിച്ചു.
കോര്‍പറേറ്റ് മാനേജര്‍ ഫാ. സീജോ ഇരിമ്പന്‍, നഗരസഭ വൈസ് ചെയര്മാന് ബൈജു കുറ്റിക്കാടന്‍, സ്കൂള്‍ പ്രിന്‍സിപ്പല്‍ പി. ആന്‍സണ്‍ ഡൊമിനിക്, വാര്‍ഡ് കൗണ്‍സിലര്‍ ഫെനി എബിന്, പിടിഎ പ്രസിഡന്റ് കെ.ആര്. ബൈജു, മാനേജ്മെന്റ് പ്രതിനിധി പി.ജെ. തിമോസ്, ഹൈ സ്കൂള്‍ ഹെഡ്മിസ്ട്രസ് റീജ ജോസ്, കെ.ബി. ആന്സിലാല്, ഒഎസ്എ പ്രസിഡന്റ്് ജോര്‍ജ് മാത്യു, ജോയിന്റ് സ്റ്റാഫ് സെക്രട്ടറി സി. ഹണി, പ്രോഗ്രാം കണ്‍വീനര്‍ എം.ജെ. ഷീജ, സ്കൂള്‍ ചെയര്‍പേഴ്സണ്‍ ജെയിന് റോസ്. പി. ജോഷി എന്നിവര്‍ പ്രസംഗിച്ചു. വിരമിക്കുന്ന അധ്യാപികമാരായ സി.ഡി. ഷീജ, നീമ റോസ് നിക്ലോവസ്, കെ.കെ. ജാന്‍സി എന്നിവര്‍ മറുപടി പ്രസംഗം നടത്തി.