അമ്പലക്കടവിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു
1492860
Sunday, January 5, 2025 11:52 PM IST
അന്നമനട: ചാലക്കുടി പുഴയുടെ ഭാഗമായ അന്നമനട അമ്പലക്കടവില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. പാറക്കടവ് വിളക്കുപുറത്ത് രാമചന്ദ്രന്റെ മകന് രാജേഷ് (39) ആണ് മരിച്ചത്.
പെയിന്റിംഗ് തൊഴിലാളിയാണ്. ഇന്നലെ വൈകീട്ട് ആറരയോടെ സുഹൃത്തുക്കളോടൊപ്പം കുളിക്കാനായി പുഴയിലേക്ക് ഇറങ്ങുന്നതിനിടെ ഒഴുക്കില്‍ പെടുകയായിരുന്നു. മാളയില്‍ നിന്ന് അഗ്നിരക്ഷാ സേനയെത്തി നടത്തിയ തെരച്ചിലിനൊടുവില്‍ രാത്രി എട്ടരയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മാള പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം മാള താലൂക്ക് ആശുപത്രി മോര്‍ച്ചറിയിൽ.