കാര്‍ ഇടിച്ച് ബൈക്ക് യാത്രക്കാരായ ദമ്പതികള്‍ക്കു പരിക്ക്
1492756
Sunday, January 5, 2025 7:39 AM IST
പുതുക്കാട്: ദേശീയപാത സിഗ്നൽ ജംഗ്ഷനിൽ ഡോക്ടറുടെ കാര്‍ ഇടിച്ച് ബൈക്ക് യാത്രക്കാരായ ദമ്പതികള്‍ക്കു പരിക്കേറ്റു. മുവാറ്റുപുഴ സ്വദേശികളായ പരപ്പിള്ളില് വീട്ടില്‍ ഗണേഷ് (30), ഭാര്യ ചിത്ര (29) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇന്നലെ രാവിലെ ആറരയോടെയായിരുന്നു അപകടം. കാലിന് ഗുരുതരമായി പരിക്കേറ്റ ചിത്രയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചശേഷം വിദഗ്ധചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചപ്പോൾ സിഗ്നലില്‍ മഞ്ഞ വെളിച്ചം പ്രകാശിച്ചതിനെതുടര്ന്ന് നിര്‍ത്താന്‍ ഒരുങ്ങിയ ബൈക്കിനു പിറകില്‍ കാര്‍ വന്നിടിക്കുകയായിരുന്നുവെന്ന് വ്യക്തമാ യി. അപകടത്തില്‍ 30 മീറ്ററോളം ബൈക്ക് തെറിച്ചുപോയി. കണ്ണൂരിലെ ആശുപത്രിയില്‍ ജോലി ചെയ്യുന്ന കൊല്ലം സ്വദേശിയായ ഡോക്ടറാണ് കാര്‍ ഓടിച്ചിരുന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തിലേക്കു പോയിരുന്ന ദമ്പതികള്‍ക്കാണ് പരിക്കേറ്റത്. നാട്ടുകാര്‍ ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്. പുതുക്കാട് പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.