തോപ്പ് സെന്റ് തോമസ് എച്ച്എസ്എസ് വാർഷികം ആഘോഷിച്ചു
1492735
Sunday, January 5, 2025 7:39 AM IST
തൃശൂർ: തോപ്പ് സെന്റ് തോമസ് എച്ച്എസ്എസ് 42-ാം വാർഷികവും ഹയർ സെക്കൻഡറിയുടെ സിൽവർ ജൂബിലി ആഘോഷവും യാത്രയയപ്പ് യോഗവും എംഎസിടി തൃശൂർ ജില്ലാ ജഡ്ജി ടി.കെ. മിനിമോൾ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ഡേവിസ് പുലിക്കോട്ടിൽ അധ്യക്ഷത വഹിച്ചു.
അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ അനുഗ്രഹപ്രഭാഷണം നടത്തി. കോർപറേറ്റ് മാനേജർ ഫാ. ജോയ് അടമ്പുകുളം ഫോട്ടോ അനാഛാദനം നടത്തി. പൂർവവിദ്യാർഥിയും ഇന്ത്യൻ ബുക്ക് ഓഫ് റിക്കാർഡ്സ് ജേതാവുമായ ജോബിൻ ജോസ് സിൽവർ ജൂബിലി സ്റ്റാമ്പ് പ്രകാശനം ചെയ്തു.
കൗൺസിലർ ലീല വർഗീസ്, പിടിഎ പ്രസിഡന്റ് ലിജോ ജോസ്, പി.ജെ. ഗ്ലാഡി, സോബി മാത്യു, ഡെൽമി റോണിഷ്, തോമസ് കോനിക്കര, കെ.ജെ. പീറ്റർ, ബോബി പുതുക്കാടൻ, ആന്റണി തരകൻ, സ്ജോവി പുത്തൂർ എന്നിവർ പ്രസംഗിച്ചു.