ഭാവഗീതി പുരസ്കാരം സമ്മാനിച്ചു
1492900
Monday, January 6, 2025 1:41 AM IST
ഗുരുവായൂർ: ദൃശ്യയുടെ ഭാവഗീതി പുരസ്കാരം മലയാളത്തിന്റെ ഭാവഗായകൻ പി. ജയചന്ദ്രന് സമ്മാനിച്ചു. 25,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങിയ പുരസ്കാരം ഗാനരചയിതാവ് കെ. ജയകുമാർ സമ്മാനിച്ചു.
പി. ജയചന്ദ്രനുവേണ്ടി അദ്ദേഹത്തിന്റെ മകൻ ദിനനാഥ് പുരസ്കാരം ഏറ്റുവാങ്ങി. ദൃശ്യയുടെ കാരുണ്യപദ്ധതിയായ ജീവനം മൂന്നാം ഘട്ടത്തിന്റെ ഉദ്ഘാടനവും ഓക്സിജൻ കോൺസൻട്രേറ്റർ വിതരണവും നഗരസഭാ ചെയർമാൻ എം. കൃഷ്ണദാസ് ഉദ്ഘാടനംചെയ്തു. മഞ്ഞലയിൽ മുങ്ങിത്തോർത്തി എന്ന ഭാവഗീതി പുരസ്കാരസമ്മേളനം സംവിധായകൻ കമൽ ഉദ്ഘാടനംചെയ്തു.
കേരള പ്രവാസി ക്ഷേമ ബോർഡ് ചെയർമാൻ കെ.വി. അബ്ദുൾഖാദാർ, കൗൺസിലർ കെ.പി.എ. റഷീദ് എന്നിവർ മുഖ്യാതിഥികളായി. ദൃശ്യ പ്രസിഡന്റ് കെ.കെ. ഗോവിന്ദദാസ് അധ്യക്ഷനായി. ആർ. രവികുമാർ, പി. ശ്യാംകുമാർ, വി.പി. ഉണ്ണികൃഷ്ണൻ, ഗോപാലകൃഷ്ണൻ, അരവിന്ദൻ പല്ലത്ത് എന്നിവർ പ്രസംഗിച്ചു. തുടർന്ന് ജയചന്ദ്രന്റെ ഗാനങ്ങൾ കോർത്തിണക്കിയ ഗാനമേളയും അരങ്ങേറി.