ബസിന്റെ ചക്രം കാലിൽ കയറി പരിക്കേറ്റ വയോധിക മരിച്ചു
1492505
Saturday, January 4, 2025 11:00 PM IST
വടക്കാഞ്ചേരി: ഒന്നാംകല്ല് സെന്ററിൽ കാലിലൂടെ ബസ് കയറി ചികിത്സയിലായിരുന്ന വയോധിക മരിച്ചു. ഒന്നാംകല്ല് പുതുവീട്ടിൽ നബീസ(70)യാണ് ഇന്നലെ പുലർച്ചെ അഞ്ചരയോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. വെള്ളിയാഴ്ചയായിരുന്നു അപകടം.
കുന്നംകുളത്തേക്കു പോകാൻ ബസ് തെറ്റിക്കയറിയ ഇവർ തിരിച്ചിറങ്ങുന്നതിനിടെയാണ് താഴെവീണ് കാലിലൂടെ ബസ് കയറി ഗുരുതരപരിക്കേറ്റത്. തുടർന്ന് ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കബറടക്കം നടത്തി.