പെരുവനം രാജ്യാന്തരഗ്രാമോത്സവത്തിനു തുടക്കം: ഇനി കലര്‍പ്പുകളുടെ രണ്ടു നാള്
1492314
Saturday, January 4, 2025 12:58 AM IST
ചേര്‍പ്പ്: അറിവിന്റെ അതിര്‍ത്തികള്‍ വികസിക്കുമ്പോള്‍ ശുദ്ധിക്കും ശാശ്വതസങ്കല്‍പ്പങ്ങള്‍ക്കും സ്ഥാനമില്ലെന്ന് എഴുത്തുകാരനായ ആനന്ദ് പറഞ്ഞു.
കലാ, സാഹിത്യ, സംസ്കാരിക പെരുമകളുടെ സംഗമവേദിയായി സര്‍വമംഗള ട്രസ്റ്റ് സംഘടിപ്പിക്കുന്ന പെരുവനം രാജ്യാന്തര ഗ്രാമോത്സവത്തിന്റെ മൂന്നാമത് പതിപ്പ് പെരുവനം ശ്രീലകം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ പശ്ചാത്തലത്തില്‍ പെരുവനം രാജ്യാന്തര ഗ്രാമോത്സവത്തിന്റെ ഈ വര്‍ഷത്തെ ഇതിവൃത്തമായ കലര്‍പ്പുകള്‍ ഏറെ പ്രസക്തമാണെന്ന് അദ്ദേഹംപറഞ്ഞു. ഈ വര്‍ഷത്തെ ഐവറി ബുക്സ് അവാര്‍ഡ് സംവിധായകന് സത്യന് അന്തിക്കാട്, ഗായിക കെ.എസ്. ചിത്രയ്ക്ക് സമ്മാനിച്ചു.
ഞാന്‍ ഏകനാണ് എന്ന സിനിമയ്ക്കു വേണ്ട ചിത്ര ആദ്യമായി പാടിയ ചലച്ചിത്രഗാനങ്ങള്‍ എഴുതിയത് താനാണെന്ന് അവാര്‍ഡുദാനം നിര്‍വഹിച്ച സത്യന് അന്തിക്കാട് ഓര്‍മിച്ചു. യേശുദാസിന്റെ കാലത്ത് ജീവിക്കുന്നു, പത്തു സിനിമകളില്‍ ഇളയരാജയുമൊത്ത് പ്രവര്‍ത്തിച്ചു, കാമറയ്ക്കു മുമ്പില്‍ മോഹന്‍ലാലിനെ അഭിനയിപ്പിച്ചു, പില്ക്കാലത്ത് ഇന്ത്യയുടെ വാനമ്പാടിയായ ചിത്രയുടെ ആദ്യസിനിമാഗാനങ്ങളെഴുതി എന്നിവയാണ് സിനിമാരംഗത്തെ ഏറ്റവും അഭിമാനകരമായ അനുഭവങ്ങളെന്നും അദ്ദേഹം പറഞ്ഞു.
സംഗീതസംവിധായകന് വിദ്യാധരന്, ശ്രീലകം മാനേജിംഗ് ട്രസ്റ്റിയും ന്യൂയോര്‍ക്ക് സ്റ്റോണി ബ്രൂക്ക് യൂണിവേഴ്സിറ്റി റിട്ട. പ്രഫസറുമായ സി. വി. കൃഷ്ണന്, പെരുവനം കുട്ടൻ മാരാര്‍ എന്നിവര്‍ പങ്കടുത്തു.